| Wednesday, 9th July 2025, 11:27 am

ബംഗ്ലാദേശിനെ പഞ്ചറാക്കിയ ഇന്നിങ്സ്; സൂപ്പര്‍ നേട്ടത്തില്‍ ശ്രീലങ്കന്‍ സിംഹം

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ശ്രീലങ്ക സ്വന്തമാക്കിയിരുന്നു. ഇന്നലെ നടന്ന മൂന്നാം ഏകദിനത്തില്‍ ആതിഥേയര്‍ 99 റണ്‍സിന് വിജയിച്ചതോടെയാണ് പരമ്പര നേടിയത്. 2 – 1നാണ് ലയണ്‍സിന്റെ പരമ്പര വിജയം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിന്റെ മിന്നും പ്രകടനങ്ങളാണ് അവസാന മത്സരത്തിലും പരമ്പരയിലും ശ്രീലങ്കയ്ക്ക് തുണയായത്.

മൂന്നാം മത്സരത്തില്‍ മെന്‍ഡിസ് സെഞ്ച്വറി നേടിയാണ് കരുത്ത് തെളിയിച്ചത്. 114 പന്തുകള്‍ നേരിട്ട് 124 റണ്‍സാണ് താരം കഴിഞ്ഞ ദിവസം സ്‌കോര്‍ ചെയ്തത്. ഇത് താരത്തിന്റെ 50 ഓവര്‍ ക്രിക്കറ്റിലെ ആറാം സെഞ്ച്വറിയാണ് ബംഗ്ലാദേശിനെതിരെ പൂര്‍ത്തിയാക്കിയത്.

ഈ സെഞ്ച്വറിയോടെ ഒരു സൂപ്പര്‍ നേട്ടവും മെന്‍ഡിസിന് സ്വന്തമാക്കാനായി. 2024ന് ശേഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ക്ക് സാധിച്ചത്. 1145 റണ്‍സ് ഈ ഫോര്‍മാറ്റില്‍ അടിച്ചെടുത്താണ് താരം ഈ നേട്ടത്തിലെത്തിയത്. 52 ശരാശരിയിലും 95 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ഈ ഫോര്‍മാറ്റില്‍ എത്രയും റണ്‍സ് സ്‌കോര്‍ ചെയ്തത്. കൂടാതെ, ഈ കാലയളവില്‍ ഏകദിനത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഏക താരമാണ് മെന്‍ഡിസ്.

2024ന് ശേഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം

(റണ്‍സ് – താരം – ടീം എന്നീ ക്രമത്തില്‍)

1145 – കുശാല്‍ മെന്‍ഡിസ് – ശ്രീലങ്ക

992 – കെയ്സി കാര്‍ട്ടി – വെസ്റ്റ് ഇന്‍ഡീസ്

984 – ചരിത് ശ്രീലങ്ക – ശ്രീലങ്ക

894 – ജോര്‍ജ് മുന്‍സേ – സ്‌കോട്‌ലാന്‍ഡ്

857 – മാക്സ്വെല്‍ ഒ’ഡൗഡ് – നെതര്‍ലാന്‍ഡ്

820 – പാത്തും നിസംഗ – ശ്രീലങ്ക

2024 ഒകോടോബറിന് ശേഷം ഏകദിന ക്രിക്കറ്റില്‍ ഹോം മത്സരങ്ങളില്‍ മികച്ച പ്രകടങ്ങളാണ് മെന്‍ഡിസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ഫോര്‍മാറ്റില്‍ ശ്രീലങ്കയില്‍ മാത്രം താരം 618 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലെ ഒരു സെഞ്ച്വറി അടക്കം മൂന്ന് സെഞ്ച്വറിയാണ് മെന്‍ഡിസ് നേടിയത്.

കൂടാതെ, ഹോം മത്സരങ്ങളില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. അതില്‍ ഒന്ന് ഈ പരമ്പരയില്‍ നേടിയതാണ്. 103.00 ആവറേജിലാണ് ശ്രീലങ്കയില്‍ മെന്‍ഡിസ് ബാറ്റ് ചെയ്തത്.

Content Highlight: SL vs Ban: Kusal Mendis tops the list of batters scored most runs in ODI since 2024

We use cookies to give you the best possible experience. Learn more