ഗുവാഹത്തി: ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച നുഴഞ്ഞുകയറ്റക്കാരെ തടഞ്ഞതായി അസം മുഖ്യമന്ത്രി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അസമിലെ സൗത്ത് സൽമാര ജില്ലയിലൂടെ കടക്കാൻ ശ്രമിച്ച ആറു പേരെയാണ് തടഞ്ഞത്. ഓഗസ്റ്റ് 21 വെള്ളിയാഴചയായിരുന്നു നുഴഞ്ഞുകയറ്റക്കാരെ
കണ്ടെത്തിയ സംഭവം നടന്നതെന്ന് മന്ത്രി അറിയിച്ചു.
ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ആറ് നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്തി രാജ്യത്തേക്ക് കടക്കുന്നത് തടഞ്ഞു എന്നും അസം ജാഗ്രതയിലാണ് എന്നും ഹിമന്ത എക്‌സിൽ കുറിച്ചു. അനധികൃത നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്തി അവരെ തടയുമെന്നും അദ്ദേഹം പറഞ്ഞു.
മുഖം മറച്ചുകൊണ്ട് നുഴഞ്ഞു കയറ്റക്കാരുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. അനധികൃത നുഴഞ്ഞുകയറ്റക്കാരെ നേരിടാൻ ഒരേയൊരു മാർഗമേയുള്ളൂവെന്നും അത് അവരെ തിരിച്ചയക്കുക മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഏത് മേഖലയിലാണ് അവരെ കസ്റ്റഡിയിലെടുത്ത ശേഷം തിരിച്ചയച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടില്ല. അസമിന് ശ്രീഭൂമിയിൽ ഒരു സംയോജിത ചെക്ക്‌പോസ്റ്റും മങ്കച്ചറിൽ ഒരു ലാൻഡ് കസ്റ്റംസ് സ്റ്റേഷനുമുണ്ട്. നുഴഞ്ഞുകയറ്റ രഹിത അസമിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഹിമന്ത നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം അയൽരാജ്യമായ ബംഗ്ലാദേശിൽ നുഴഞ്ഞു കയറ്റ ശ്രമങ്ങൾ നടന്ന ശേഷം, വടക്കുകിഴക്കൻ മേഖലയിലെ 1,885 കിലോമീറ്റർ നീളമുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബി.എസ്.എഫ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
നിയമവിരുദ്ധമായി ആരും സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നില്ലെന്നും സാധുവായ രേഖകളില്ലാത്ത ആരെയും കടത്തിവിടുന്നില്ല ഉറപ്പാക്കാൻ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അസം പോലീസ് അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്ന് അസം പോലീസ് അറിയിച്ചു.
Content Highlight: Six infiltrators attempting to enter India were blocked, according to Assam Chief Minister Himanta Biswa Sarma