| Sunday, 12th July 2015, 10:36 am

വ്യാപം അഴിമതിയുമായി ശിവ്‌രാജ് സിങ് ചൗഹാന് ബന്ധമൊന്നുമില്ലെന്ന് ഉമാഭാരതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വ്യാപം നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍പ്പെട്ട മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് തന്റെ പിന്തുണയുണ്ടെന്നും ശിവ്‌രാജ് സിങ്ങിന് വ്യാപം അഴിമതിയുമായി യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര മന്ത്രി ഉമാഭാരതി. അദ്ദേഹം വളരെ കൃത്യതയോടെയാണ് സര്‍ക്കാരിനെ നയിക്കുന്നത്. അതുകൊണ്ട് അദ്ദേഹം രാജിവെക്കേണ്ട ആവശ്യമില്ലെന്നും ഉമാഭാരതി പറഞ്ഞു.

എന്നാല്‍ വ്യാപം നിയമന അഴിമതിയില്‍ ഒരു മധ്യപ്രദേശ് മന്ത്രിയുടെ ഭാര്യയ്ക്ക് സുപ്രധാന പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ഫെബ്രുവരിയില്‍ തയ്യാറാക്കിയ പ്രഥമ റിപ്പോര്‍ട്ടിലാണ് മന്ത്രി ഭാര്യയെ കുറിച്ച് പരാമര്‍ശമുള്ളത്. അവരുടെ പേര് വ്യക്തമാക്കിയിട്ടില്ലെങ്കിലും അത് ശിവരാജ് സിങ് ചൗഹാന്റെ ഭാര്യയാണെന്നും ആരോപണമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരാണ് പാര്‍ട്ടിയേയും സര്‍ക്കാരിനേയും മുന്നോട്ട് നയിക്കുന്നതെന്നും ഉമാഭാരതി പറഞ്ഞു . മോദിയും, അമിത് ഷായും, ജെയ്റ്റ്‌ലിയുമാണ് സര്‍ക്കാരിനെയും പാര്‍ട്ടിയെയും മുന്നോട്ട് നയിക്കുന്നതെന്ന അരുണ്‍ ഷൂറിയുടെ പരാമര്‍ശത്തെകുറിച്ച് പ്രതികരിക്കുകയായിരുന്നു ഉമാഭാരതി. ഈ ത്രിമൂര്‍ത്തികള്‍ ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാര്‍ക്ക് തുല്യമാണെന്നും ഇവരല്ലെങ്കില്‍ പിന്നെയാരാണ് രാജ്യം ഭരിക്കുകയെന്നും ഉമാഭാരതി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more