ജനനായകനോടൊപ്പെം ക്ലാഷ് റിലീസിനൊരുങ്ങിയും സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങളാലും സിനിമാ വാര്‍ത്തകളില്‍ നിറഞ്ഞു നല്‍ക്കുന്ന സിനിമയാണ് സുധ കൊങ്കര സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന പരാശക്തി. ശിവകാര്‍ത്തികേയന്റെ കരിയറിലെ 25ാമത്തെ ചിത്രമായ പരാശക്തി 1960 കളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥി നേതാവ് രാജേന്ദ്രന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
പിരിയോഡിക് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയെക്കുറിച്ചും താന്‍ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ചും ശിവകാര്‍ത്തികേയന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
Photo: screen grab/ dawn pictures/ youtube.com
‘വളരെ ഗൗരവമേറിയ കഥാപാത്രത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെങ്കിലും എന്റര്‍ടെയിന്‍ ചെയ്യാനുള്ള സ്‌പേസ് ചിത്രത്തിലുണ്ട്. വളരെ ശക്തമായ തിരക്കഥയാണ് പരാശക്തിയുടെത്. ചെഴിയന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്, മറ്റുള്ളവര്‍ ചെ, ചെ എന്ന് വിളിക്കുമ്പോള്‍ അത് വീണ്ടും പവര്‍ഫുള്‍ ആവും. ആ കഥാപാത്രത്തിന്റെ ഇമോഷന്‍, വള്‍ണറിബിളിറ്റി, വിഷന്‍ ഇതെല്ലാം നല്ല രീതിയില്‍ കഥയിലുണ്ട്.
സ്‌ക്രിപ്റ്റ് റീഡിങ് നടന്നത് ഓഫീസില്‍ വെച്ചായിരുന്നു. രണ്ട് തവണ എല്ലാവര്‍ക്കുമൊപ്പമിരുന്ന് തിരക്കഥ വായിച്ചു. പിന്നീട് ഓരോ ഷെഡ്യൂളിന് മുമ്പും അതത് ഭാഗത്തിന്റെ തിരക്കഥ വായിക്കുമായിരുന്നു. ഇത് കണ്ട് വീട്ടുകാര്‍ പറഞ്ഞിരുന്നു ഇതിന്റെ തിരക്കഥ വായിക്കുന്നതു പോലെ പരീക്ഷക്ക് പഠിച്ചിരുന്നെങ്കില്‍ ഡോക്ടറോ എഞ്ചിനിയറിങ്ങില്‍ ഗോള്‍ഡ് മെഡലിസ്‌റ്റോ ആയേനേ എന്ന്,’ ശിവകാര്‍ത്തികേയന്‍ പറയുന്നു.
Photo: screen grab/ dawn pictures/ youtube.com
ഇങ്ങനെയൊരു സ്‌ക്രിപ്റ്റില്‍ ഹീറോ റോള്‍ ചെയ്യാന്‍ അവസരം കിട്ടിയാല്‍ പിന്നീട് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ലെന്നും ഒരു അഭിനേതാവെന്ന നിലയില്‍ എന്തെല്ലാം ഇമോഷന്‍ വേണമോ അതെല്ലാം ഇതിലുണ്ടെന്നും അതിനൊപ്പം ശക്തമായ ഒരു കഥാപാത്രം അവതരിപ്പിക്കാന്‍ പറ്റിയെന്നും താരം പറഞ്ഞു. എല്ലാവര്‍ക്കും തിയേറ്ററില്‍ മികച്ച ഒരനുഭവമായിരിക്കും പരാശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരറൈ പോട്രിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രവിമോഹന്‍, ശ്രീലാല, അഥര്‍വ്വ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. സംഗീത സംവിധായകന്‍ ജി.വി പ്രകാശിന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണ് പരാശക്തിയെന്ന പ്രത്യേകതയുമുണ്ട്.
Content Highlight: sivakarthikeyan about his role in parasakthi