| Sunday, 17th November 2019, 11:08 am

'ജാതിക്ക തോട്ടം' പാടി ചുവട് വെച്ച് സിതാരയുടെ സാവന്‍ ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളത്തിന്റെ പ്രിയ ഗായികയാണ് സിതാര കൃഷ്ണകുമാര്‍. നിരവധി പാട്ടുകള്‍ സിതാരയുടെതായി ഈ വര്‍ഷം പുറത്തിറങ്ങി. ഇതിനിടയ്ക്ക് അഭിനയത്തിലും ഒരു കൈ നോക്കാന്‍ സിതാര മറന്നില്ല.

സിതാരയെ പോലെ തന്നെ മകള്‍ സാവന്‍ ഋതുവിനും നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. സിതാരയുടെ കൂടെ സാവന്‍ പാടിയ ഗാനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സാവനെ സ്റ്റാറാക്കിയത്.

ഇപ്പോഴിതാ മറ്റൊരു ഗാനവുമായി എത്തിയിരിക്കുകയാണ് സാവന്‍ ഋതു. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലെ ‘ഈ ജാതിക്കാ തോട്ടം’ എന്ന പാട്ടാണ് സവന്‍ ആലപിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസാണ് ഈ വിഡിയോ പുറത്ത്‌വിട്ടത്. ‘ഇതാരാണെന്നറിയോ, ജാതിക്കാത്തോട്ടം പാടി തകര്‍ക്കുന്നത്..!സ്റ്റാര്‍ ആണ്…ബല്യ സ്റ്റാറിന്റെ സ്വന്തം കുഞ്ഞി സ്റ്റാര്‍’ എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ജസ്റ്റിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പാട്ട് പാടി രണ്ട് ചുവട് വെച്ചിട്ടൊക്കെയാണ് സാവന്‍ ഗാനം ആലപിക്കുന്നത്. നേരത്തെ സിതാരയോടൊപ്പം ‘പുലരിപ്പൂ പോലെ ചിരിച്ചും’ എന്ന പാട്ടും ഉയരെ സിനിമയിലെ നീ മുകിലോ എന്ന പാട്ടും സാവന്‍ ആലപിച്ച വീഡിയോ പുറത്ത് വന്നിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more