| Monday, 2nd March 2020, 8:23 pm

പുരസ്‌കാര തുകയായി ലഭിച്ച 50000 രൂപ ദല്‍ഹി കലാപ ഇരകള്‍ക്ക് നല്‍കി സീതാറാം യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കെ. മാധവന്‍ പുരസ്‌കാര തുകയായി ലഭിച്ച 50000 രൂപ ദല്‍ഹി കലാപ ഇരകള്‍ക്ക് നല്‍കി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനുവരിയിലാണ് പുരസ്‌കാരവും തുകയും സീതാറാം യെച്ചൂരിക്ക് ലഭിച്ചത്. ഈ തുക ദല്‍ഹി സോളിഡാരിറ്റി ആന്‍ഡ് റിലീഫ് കമ്മറ്റിക്കാണ് നല്‍കിയത്.

കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനും സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വേണ്ടി സി.പി.ഐ.എം രൂപീകരിച്ച സമിതിയാണ് ഈ തുക ദല്‍ഹി സോളിഡാരിറ്റി ആന്‍ഡ് റിലീഫ് കമ്മറ്റി. കഴിഞ്ഞയാഴ്ച ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ 42പേര്‍ കൊല്ലപ്പെടുകയും 200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more