| Thursday, 8th August 2019, 9:18 pm

തരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരി നാളെ കശ്മീരിലേക്ക്; ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന് ഗവര്‍ണര്‍ക്ക് കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ കശ്മീര്‍ സന്ദര്‍ശിക്കും. സി.പി.ഐ.എം കേന്ദ്രകമ്മറ്റി അംഗം യൂസുഫ് തരിഗാമിയെയും മറ്റ് പാര്‍ട്ടി നേതാക്കളെയും കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ക്ക് സീതാറാം യെച്ചൂരി കത്ത് നല്‍കി.

തരിഗാമിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും പാര്‍ട്ടി നേതാവെന്ന നിലയില്‍ അദ്ദേഹത്തെ കാണേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും കത്തില്‍ പറയുന്നു. പിരിച്ചു വിട്ട ജമ്മു കസ്മീര്‍ നിയമസഭയിലെ എം.എല്‍എയായിരുന്നു തരിഗാമി. ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുന്നതിന് മുമ്പ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു പാര്‍ട്ടി നേതാവെന്ന നിലയില്‍ തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നതിന് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടാണ് യെച്ചൂരിയുടെ കത്ത് അവസാനിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more