| Thursday, 14th May 2026, 4:31 pm

സ്‌കൂള്‍ അസംബ്ലിയില്‍ വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധം; ഉറപ്പുവരുത്താന്‍ വീഡിയോ റെക്കോഡിങ്: ഉത്തരവിറക്കി ബംഗാള്‍ വിദ്യാഭ്യാസ വകുപ്പ്

നിഷാന. വി.വി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും രാവിലെ അസംബ്ലികളില്‍ വന്ദേ മാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കി സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ്.

സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് നടപടി. അധ്യയന ദിനത്തിന്റെ തുടക്കത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളും പങ്കെടുത്ത് വന്ദേമാതരം ആലപിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും എല്ലാ വിദ്യാര്‍ത്ഥികളും വന്ദേമാതരം ആലപിക്കണമെന്നും സംസ്ഥാന സ്‌കൂള്‍ മേധാവികള്‍ക്ക് വിദ്യാഭ്യാസ ഡയറക്ടര്‍ അയച്ച കത്തില്‍ പറയുന്നു. സ്‌കൂളില്‍ വന്ദേമാതരം ആലപിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുന്നതിനായി വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കാനും സ്‌കൂള്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദേശീയ ചിഹ്നങ്ങളോടുള്ള ബഹുമാനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ശക്തമാക്കാനുള്ള നടപടികള്‍ കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

നേരത്തെ ദേശീയ ഗാനമായ ജനഗണമന മാത്രമാണ് സ്‌കൂളുകളില്‍ ആലപിച്ചിരുന്നത്. വന്ദേമാതരം സംബന്ധിച്ച പുതിയ മാര്‍ഗ നിര്‍ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്നു.

എസ്.ഐ.ആറില്‍ നിന്ന് പുറത്തായവര്‍ക്ക് റേഷനും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും നല്‍കില്ലെന്നും നേരത്തെ സുവേന്ദു അധികാരി പ്രഖ്യാപിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടെങ്കില്‍ അവ കണ്ടെത്തി നിര്‍ത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് പുതിയ നീക്കം.

Content Highlight: Singing Vande Mataram is mandatory in school assemblies in Bengal; Video recording to ensure compliance: Education Department issues order

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more