72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മമ്മൂട്ടിക്കൊപ്പം പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ഗായിക വിജയലക്ഷ്മി. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലെ ‘അങ്ങ് വാന കോണിൽ’ എന്ന പാട്ടിനാണ് ഗായിക അവാർഡ് സ്വന്തമാക്കിയത്. അതോടപ്പം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ബ്രഹ്മയുഗം’ എന്ന സിനിമയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്.
മമ്മൂട്ടിക്കൊപ്പം ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങാൻ കഴിയുന്നത് വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് വിജയലക്ഷ്മി പറഞ്ഞു. മമ്മൂട്ടിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലെ രസകരമായ അനുഭവവും ഗായിക പങ്കുവെച്ചു. ക്ലബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
വൈക്കം വിജയലക്ഷ്മി. Photo: Screengrab/ Youtube.com
‘മമ്മൂക്കയുടെ കൂടെ എനിക്കും കൂടി പങ്കെടുക്കാമല്ലോ, നാഷണൽ അവാർഡ് ഒന്നിച്ച് വാങ്ങിക്കാമല്ലോ. അതൊരു സന്തോഷമാണ്,’വിജയലക്ഷ്മി പറഞ്ഞു.
പുരസ്‌കാര നേട്ടത്തിന് പിന്നാലെ രമേഷ് പിഷാരടിയുടെ സാന്നിധ്യത്തിൽ മമ്മൂട്ടിയുമായി സംസാരിച്ച അനുഭവവും വിജയലക്ഷ്മി ഓർത്തെടുത്തു. അന്ന് മമ്മൂട്ടി ദുബായിലായിരുന്നുവെന്നും പിഷാരടിയാണ് മമ്മൂട്ടിയെ വിളിച്ചതെന്നും വിജയലക്ഷ്മി പറഞ്ഞു. ഫോൺ സംഭാഷണത്തിനിടെ മമ്മൂട്ടി വിശേഷങ്ങൾ ചോദിക്കുകയും പുരസ്‌കാര നേട്ടത്തിൽ സന്തോഷം പങ്കുവെക്കുകയും ചെയ്തു.
‘അപ്പോൾ ഞാൻ പറഞ്ഞു, നമുക്ക് രണ്ടുപേർക്കും കൂടെ വാങ്ങിക്കാമല്ലോ അവാർഡ് എന്ന്. അന്നേരം മമ്മൂക്ക ഭയങ്കരമായി ചിരിച്ചു. ‘എന്റെ പൊന്നോ’ എന്നൊക്കെയാണ് പറഞ്ഞത്,’ വിജയലക്ഷ്മി പറഞ്ഞു.
മമ്മൂട്ടി. Photo: Screengrab/ Youtube
പാട്ട് ഇറങ്ങിയ സമയത് ടോവിനോ നേരിട്ട് വിളിച്ച് സംസാരിക്കണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നെന്നും വിജയലക്ഷ്മി വ്യക്തമാക്കി. തന്റെ ആഗ്രഹം മനസി ലാക്കിയ അവതാരക ലക്ഷ്മി നക്ഷത്രയാണ് മമ്മൂട്ടിയെ വിളിക്കാൻ അവസരം ഒരുക്കിയതെന്നും അവർ പറഞ്ഞു. ലക്ഷ്മി നക്ഷത്ര ടോവിനോയെ വിളിച്ച് അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചെന്നും വിജയലക്ഷ്മി ഓർത്തെടുത്തു.
‘അവാർഡിന്റെ മണം ഉണ്ട്, സംഭവം അടിപൊളിയാണ് എന്നൊക്കെയാണ് ടോവിനോ പറഞ്ഞത്,’ വിജയലക്ഷ്മി പറഞ്ഞു.