| Tuesday, 3rd March 2026, 9:54 pm

ഭക്തിഗാനം വെച്ച് കാണികളെ കൈയിലെടുക്കുന്ന എം.ജി; നന്ദിയറിയിച്ച് ഗായകന്‍

അശ്വിന്‍ രാജേന്ദ്രന്‍

ഗാനഗന്ധര്‍വന്‍ യേശുദാസിനെയും മലയാളികളുടെ സ്വകാര്യ അഹങ്കാരം കെ.എസ് ചിത്രയെയും പോലെ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട ശബ്ദമാണ് എം.ജി ശ്രീകുമാറിന്റെത്. 1983 ല്‍ അശോക് കുമാര്‍ സംവിധാനം ചെയ്ത കൂലി എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച എം.ജി ശ്രീകുമാര്‍ മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതനാവുന്നത്.

എം.ജി ശ്രീകുമാര്‍. Photo: Latesly

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി മൂവായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ച എം.ജിയുടെ അയ്യപ്പ ഭക്തിഗാനങ്ങളും വലിയ ഓളം സൃഷ്ടിക്കാറുണ്ട്. അടുത്തിടെ ഒരു അമ്പലത്തില്‍ നടന്ന പരിപാടിയില്‍ അയ്യപ്പ ഭക്തിഗാനം പാടിയും മോഹല്‍ലാല്‍ ചിത്രം തുടരുമിലെ കൊണ്ടാട്ടം എന്ന ഗാനത്തിലൂടെയും എം.ജി ആരാധകരെ കൈയിലെടുത്തിരുന്നു. ന്യൂജെന്‍ ഗായകരായ വേടന്‍, ഡബ്‌സീ തുടങ്ങിയവര്‍ സ്‌റ്റേജ് ഷോകളില്‍ ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്ന കാലത്താണ് വെറു ഭക്തിഗാനം കൊണ്ട് എം.ജി ഇന്നും ആളുകളെ നൃത്തം ചെയ്യിക്കുന്നതെന്ന തരത്തില്‍ വലിയ പിന്തുണ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ അന്ന് ഉത്സവപ്പറമ്പില്‍ തന്റെ ഗാനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച ആരാധകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് എം.ജി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ഇരുപത് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ കോളേജില്‍ പാടുന്നത്. പാടിയപ്പോള്‍ വലിയ റെസ്‌പോണ്‍സ് ആയിരുന്നു അവരില്‍ നിന്നും ലഭിച്ചത്. പക്ഷേ അവര്‍ക്കെല്ലാം വേണ്ടത് സടക് സടക്, പൂവിതളല്ലേ ഫാസില തുടങ്ങിയ ഗാനങ്ങളായിരുന്നു. ഈ ഗാനങ്ങള്‍ക്ക് കോളേജില്‍ ലഭിച്ച റെസ്‌പോണ്‍സുകളെ പോലെ തന്നെയായിരുന്നു ഇവിടെ ഈ ഭക്തിഗാന മേളക്ക് ഉണ്ടായത്.

സത്യം പറഞ്ഞാാല്‍ അതിയശിച്ചുപോയി. നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടു എന്ന് മാത്രമേ ഞാന്‍ ആലോചിക്കുന്നുള്ളൂ. ഒത്തിരി ഒത്തിരി നന്ദി, ഭഗവാനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു, അവിടെ വന്ന എല്ലാ പ്രേക്ഷകരോടും ഞാനെന്റെ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. 44 വര്‍ഷമായി ഞാന്‍ പാടാന്‍ തുടങ്ങിയിട്ട്, അവിടെ വന്ന് എന്റെ പാട്ടിനെ അനുമോദിച്ച എല്ലാവര്‍ക്കും എന്റെ കൂപ്പുകൈ,’ എം.ജി ശ്രീകുമാര്‍ പറഞ്ഞു.

തുടരും സെറ്റില്‍. Photo: Cinema For You

പിന്നണി ഗായകനെന്നതിന് പുറമെ ചതുരംഗം, താണ്ഡവം, കാഞ്ചിവരം, അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്, ഒരു നാള്‍ വരും തുടങ്ങിയ ചിത്രങ്ങള്‍ക്ക് എം.ജി സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്തിരുന്നു.1990 ലും 1999ലും മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരവും എം.ജി സ്വന്തമാക്കിയിരുന്നു.

Content Highlight: Singer MG Sreekumar extends his gratitude towards fans for celebrating his stage programme

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more