| Sunday, 19th October 2025, 10:15 pm

ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും പാടാന്‍ എനിക്ക് അവസരം ലഭിച്ചു; അത് നല്ലൊരു വര്‍ഷമായിരുന്നു: കെ. എസ്. ഹരിശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും പാടാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്ന് ഗായകന്‍ കെ. എസ്. ഹരിശങ്കര്‍. തിയേറ്ററില്‍ അതി ഗംഭീര മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന കാന്താര ചാപ്റ്റര്‍ വണ്ണിലെ ‘ബ്രഹ്‌മകലശ’ എന്ന ഗാനവും അദ്ദേഹം ആലപിച്ചിരുന്നു. ഇപ്പോള്‍ മനോരമ ആഴ്ച്ച പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സംഗീത വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഹരിശങ്കര്‍.

‘തമിഴില്‍ ആദ്യമായി പാടുന്നത് ‘കൊമ്പു വച്ച സിങ്കം’ എന്ന ചിത്രത്തിലെ ദിബു നിനാന്‍ തോമസ് സംഗീതം നല്‍കിയ ‘പേസാതെ മൊഴിയെ’ എന്ന ഗാനമാണ്. ചിന്മയ്‌ക്കൊപ്പം ഒരു ഡ്യുവറ്റ് സോങ് ആയിരുന്നു അത്. തമിഴില്‍ ജി. വി. പ്രകാശ് സാറിന്റെ ‘തലൈവി’ എന്ന സിനിമയിലും പാടിയിട്ടുണ്ട്.

കന്നഡയില്‍ ആദ്യം പാടുന്നത് ‘ചാര്‍ലി 777’ എന്ന സിനിമിലാണ്. മലയാളിയായ നോബിന്‍ പോള്‍ ആണ് സിനിമയുടെ മ്യൂസിക് ഡയറക്ടര്‍. സിനിമയുടെ ക്ലൈമാക്സില്‍ വരുന്ന ‘ഹൈയിം ഓഫ് ധര്‍മ’ എന്ന പാട്ടു പാടി. അതേ പടത്തിന്റെ തന്നെ തമിഴ്, തെലുങ്ക്, മലയാളം ഉള്‍പ്പെടെ നാല് ഭാഷകളില്‍ പാടാന്‍ സാധിച്ചു,’ ഹരിശങ്കര്‍ പറുന്നു.

കിസ്മത്തിലെ ‘നിളമണല്‍ത്തരികളില്‍’ എന്ന പാട്ടുകേട്ടാണ് 2018ല്‍ കൈലാസ് മേനോന്‍ തീവണ്ടിയിലെ ബി.കെ. ഹരി നാരായണന്‍ എഴുതിയ ‘ജീവാംശമായി താനേ’എന്ന പാട്ടു പാടാന്‍ വിളിക്കുന്നതെന്നും ആ ഗാനം ഏറെ ഹിറ്റായെന്നും അദ്ദേഹം പറഞ്ഞു.

അച്ഛന് ഏറെ ഇഷ്ടപ്പെട്ട പാട്ടായിരുന്നു അതെന്നും 2018 ജൂണില്‍ അച്ഛന്‍ തങ്ങളെ വിട്ടുപോയെന്നും ഹരിശങ്കര്‍ പറഞ്ഞു. 2019 ല്‍ മാത്രം 49 സിനിമയില്‍ പാടിയിട്ടുണ്ടെന്നും അത് നല്ലൊരു വര്‍ഷമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് സമയത്ത് പാടിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘സീതാരാമ’ത്തിലെ ”കണ്ണില്‍ കണ്ണില്‍’ എന്ന പാട്ടും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും ഹരിശങ്കര്‍ പറഞ്ഞു.

Content highlight: Singer K..S. Harishankar says he has had the opportunity to sing in all the languages ​​of South India

We use cookies to give you the best possible experience. Learn more