| Friday, 26th March 2021, 10:45 am

യു.എസില്‍ വാഹനാപകടം: മലയാളി ഗായകന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിക്കോഗോ: പ്രശസ്ത മലയാളി യുവ ഗായകന്‍ ജയരാജ് നാരായണന്‍ യു.എസില്‍ അന്തരിച്ചു. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്നാണ് അന്തരിച്ചത്. ഷിക്കോഗയില്‍ വെച്ചാണ് അപകടമുണ്ടായത്.

കര്‍ണാടക സംഗീതരംഗത്താണ് ജയരാജ് നാരായണന്‍ ശ്രദ്ധേയനായത്. ചെറുപ്പം മുതല്‍ സംഗീതം അഭ്യസിച്ച ജയനാരായണന്‍ 14 വര്‍ഷത്തോളം നീണ്ട പഠനത്തിന് ശേഷമാണ് ഗാനാലാപനരംഗത്തേക്ക് കടന്നുവന്നത്.

എരൂര്‍ ജയാലയത്തില്‍ പരേതനായ നങ്ങ്യാരത്ത് മഠത്തില്‍ നാരായണന്‍ കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ് ജയരാജ് നാരായണന്‍. ഭാര്യ മായ, മക്കള്‍ മേഘ്‌ന, ഗൗരി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more