| Thursday, 2nd July 2026, 9:12 pm

16 വര്‍ഷമായി പിന്തുടരുന്ന നാണക്കേട് തിരുത്താന്‍ ലാ റോജാസ്; ലക്ഷ്യം ഒന്ന് മാത്രം!

ശ്രീരാഗ് പാറക്കല്‍

2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഓസ്ട്രിയയും സ്‌പെയ്‌നും കളത്തിലിറങ്ങാനിരിക്കുകയാണ്. സോഫൈ സ്റ്റേഡിയത്തില്‍ നടക്കുന്ന ത്രില്ലര്‍ പോരാട്ടത്തിനായാണ് ഫുട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പ്. മത്സരത്തില്‍ എന്ത് വിലകൊടുത്തും നോക്ക് ഔട്ടില്‍ വിജയം സ്വന്തമാക്കാനാണ് ലാ റോജാസ് ഇറങ്ങുന്നത്.

മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഒരു നാണക്കേട് ഒഴിവാക്കാനും സ്‌പെയ്‌നിന് സാധിക്കും. 2010ല്‍ കിരീടം നേടിയതിന് ശേഷം ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ ഒരു മത്സരം പോലും ജയിക്കാന്‍ സ്പെയിന് സാധിച്ചിട്ടില്ല.

2014ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ സ്പാനിഷ് ടീം, 2018ല്‍ റഷ്യയോടും 2022ല്‍ മൊറോക്കോയോടും പ്രീ-ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റാണ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. അതുകൊണ്ടുതന്നെ ഓസ്ട്രിയക്കെതിരായ ഇന്നത്തെ പോരാട്ടം സ്‌പെയ്‌നിന് പ്രീക്വാര്‍ട്ടര്‍ പ്രവേശനം മാത്രമല്ല 16 വര്‍ഷമായി തുടരുന്ന ലോകകപ്പ് നാണക്കേട് അവസാനിപ്പിക്കാനുള്ള അവസരം കൂടിയാണ്. ഇത്തവണ ഡി ലാ ഫ്യൂന്റെയുടെ കീഴില്‍ മികച്ച ഫോമിലാണ്.

ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് സ്പാനിഷ് പട നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. ഓസ്ട്രിയക്കെതിരായ ഇന്നത്തെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിലും തകര്‍പ്പന്‍ പ്രകടനം നടത്തി പ്രീ-ക്വാര്‍ട്ടറിലേക്ക് മുന്നേറാനാണ് സ്‌പെയ്‌നിന്റെ ലക്ഷ്യം. അതേസമയം ലോസ് ആഞ്ചലസില്‍ നടക്കുന്ന മത്സരത്തില്‍ സ്‌പെയ്ന്‍ വിജയിച്ചാല്‍, പോര്‍ച്ചുഗല്‍ ക്രൊയേഷ്യ മത്സരത്തിലെ വിജയികളെ പ്രീക്വാര്‍ട്ടറില്‍ നേരിടും.

അതേസമയം സൂപ്പര്‍ താരം ലാമിന്‍ യമാല്‍ പരിക്കില്‍ നിന്ന് പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്തത് സ്‌പെയ്‌നിനെ ഡബിള്‍ സ്‌ട്രോങ്ങാക്കും. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ സ്പെയിനായി മുഴുവന്‍ സമയവും കളിക്കാന്‍ താരം ഇപ്പോള്‍ സജ്ജനാണെന്ന് വ്യാഴാഴ്ച സോഫൈ സ്റ്റേഡിയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല ഉറുഗ്വേയ്ക്കെതിരായ മത്സരത്തില്‍ ഇടത് തോളില്‍ പരുക്കേറ്റ ക്രിസ്റ്റല്‍ പാലസ് വിങ്ങര്‍ യെറേമി പിനോ സുഖം പ്രാപിച്ച് ഓസ്ട്രിയയ്ക്കെതിരെ കളിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ലിവര്‍പൂള്‍
താരം വിക്ടര്‍ മുനോസും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

Content Highlight: Since winning the title in 2010, Spain has not managed to win a single match in the knockout stage of the World Cup
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more