| Sunday, 1st March 2026, 6:00 pm

അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ, ധുരന്ധറില്‍ രണ്‍വീറിന്റെ ഗംഭീര റിയാക്ഷന്‍ സീന്‍ പൃഥ്വി മുമ്പ് ചെയ്തിട്ടുണ്ടെന്ന പോസ്റ്റ് വൈറല്‍

അമര്‍നാഥ് എം.

ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറിയ ചിത്രമായിരുന്നു ധുരന്ധര്‍. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം 1400 കോടിയോളമായിരുന്നു നേടിയത്. രണ്ടാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടായിരുന്നു ചിത്രം അവസാനിച്ചത്. രണ്‍വീര്‍ സിങ്ങിന്റെ അതിഗംഭീര പെര്‍ഫോമന്‍സായിരുന്നു സിനിമയുടെ ഹൈലൈറ്റുകളിലൊന്ന്.

പാകിസ്ഥാനിലെ അധോലകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഇന്ത്യന്‍ ചാരനായാണ് ധുരന്ധറില്‍ രണ്‍വീര്‍ വേഷമിട്ടത്. ചിത്രത്തിലെ അതിപ്രധാന രംഗങ്ങളിലൊന്നായിരുന്നു മുംബൈ ഭീകരാക്രമണത്തിന്റെ റീക്രിയേഷന്‍. പാകിസ്ഥാനിലിരുന്ന് കൊണ്ട് ഇന്ത്യയിലെ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ കാണുന്ന വില്ലന്മാരുടെ ഇടയില്‍ രണ്‍വീര്‍ അവതരിപ്പിക്കുന്ന ഹംസയുമുണ്ട്.

സ്വന്തം നാട്ടില്‍ നടക്കുന്ന ഭീകരാക്രമണത്തില്‍ നിസാഹയതയും മറ്റുള്ളവരുടെ മുന്നില്‍ അത് പുറത്തുകാണിക്കാതിരിക്കാന്‍ പ്രയാസപ്പെടുകയും ചെയ്യുകയാണ് ഹംസ. എന്നാല്‍ ഇതേ സീന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളികളുടെ സ്വന്തം പൃഥ്വിരാജ് ചെയ്തിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ പുതിയ കണ്ടുപിടിത്തം. 2010ല്‍ റിലീസായ അന്‍വറുമായി ധുരന്ധറിന് സാമ്യമുണ്ടെന്നാണ് പോസ്റ്റ്.

കേരളത്തില്‍ തീവ്രവാദബന്ധമുള്ള ഒരു ഗ്രൂപ്പിലേക്ക് നുഴഞ്ഞുകയറുന്ന നായകന്റെ കഥയാണ് അന്‍വറിലേത്. ലാലാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ലാല്‍ അവതരിപ്പിച്ച ബാബു സേട്ടിന്റെ വിശ്വസ്തനായി അന്‍വര്‍ മാറുകയും പിന്നീട് ആ ഗ്യാങ്ങിനെ ഇല്ലാതാക്കുകയും ചെയ്യുന്നത്. ധുരന്ധറിലെ മുംബൈ ബ്ലാസ്റ്റ് സീന്‍ പോലെ ഒന്ന് അന്‍വറിലുമുണ്ട്.

അന്‍വര്‍ Photo: Screen grab/ API Malayalam Movies

അന്‍വര്‍ ഒരുക്കിയ സ്‌ഫോടനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതെന്ന വാര്‍ത്ത കണ്ട അന്‍വറിന്റെ റിയാക്ഷനും ധുരന്ധറിലെ മുംബൈ ബ്ലാസ്റ്റ് സീനില്‍ ഹംസയുടെ റിയാക്ഷനും ഒരുപോലെയാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്ന ഈ സീന്‍ ആരും അന്ന് പുകഴ്ത്തിയില്ലെന്നും മുറ്റത്തെ മുല്ലക്ക് മണമില്ലെന്നും ജോണ്‍ വിക്ക് എന്ന ഐ.ഡി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നുണ്ട്.

ട്രെയ്റ്റര്‍ എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്ന് കോപ്പിയടിച്ച് ഉണ്ടാക്കിയ ചിത്രമാണ് അന്‍വറെന്നും ചിലര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായപ്പെടുന്നുണ്ട്. പൃഥ്വിരാജിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത അന്‍വര്‍ ബോക്‌സ് ഓഫീസില്‍ ശരാശരി വിജയമായിരുന്നു സ്വന്തമാക്കിയത്. 16 വര്‍ഷത്തിന് ശേഷം അന്‍വര്‍ വീണ്ടും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

Content Highlight: Similarities between Dhurandhar and Anwar movie discussing in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more