സ്പാനിഷ് ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ പരിശീലകനെന്ന റെക്കോഡ് സ്വന്തമാക്കി അത്‌ലെറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡിയേഗോ സിമിയോണി. ഞായറാഴ്ച ഗെറ്റാഫക്കെതിരെ എതിരില്ലാതെ മൂന്ന് ഗോളുകള്‍ക്ക് അത്‌ലെറ്റികോ മാഡ്രിഡ് ജയിച്ചതോടെയാണ് സിമിയോണി റെക്കോഡ് നേട്ടത്തിലെത്തിയത്.
ലാ ലിഗയില്‍ സിമിയോണിയുടെ 567ാമത്തെ മത്സരമായിരുന്നു ഞായറാഴ്ച നടന്നത്. മത്സരത്തില്‍ അത്‌ലെറ്റികോ ഗെറ്റാഫെയെ എതിരില്ലാതെ മൂന്ന് ഗോളിന് തകര്‍ത്തതോടെ ലീഗില്‍ 345ാമത്തെ വിജയമാണ് സിമിയോണി നേടിയത്.
അത്‌ലെറ്റികോ മാഡ്രിഡ് ഉള്‍പ്പെടെ സ്പാനിഷ് ലീഗ് ടീമുകളെ പരിശീലിപ്പിച്ച ലൂയിസ് അരഗോനെസിന്റെ റെക്കോഡ് ആണ് സിമിയോണി മറികടന്നത്.
2011ല്‍ അര്‍ജന്റൈന്‍ ടീമായ റേസിങ് ക്ലബ്ബില്‍ നിന്നാണ് സിമിയോണി സ്പാനിഷ് വമ്പന്‍മാരുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.
സിമിയോണിയ്ക്ക് കീഴില്‍ രണ്ട് ലാ ലിഗ കീരീടങ്ങളും ഒരു കോപ്പ ഡെല്‍ റേയും ഒരു സ്പാനിഷ് സൂപ്പര്‍ കപ്പും രണ്ട് യുവേഫ സൂപ്പര്‍ കപ്പുകളും രണ്ട് യൂറോപ്പ ലീഗ് കിരീടങ്ങളും അത്‌ലെറ്റികോ സ്വന്തമാക്കി.
സിമിയോണിയുടെ പുതിയ റെക്കോര്‍ഡ് നേട്ടം പരിശീലകജീവിതത്തിലെ മറ്റൊരു സുപ്രധാന അധ്യായമാണ്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയരായ പരിശീലകരിലൊരാളെന്ന അദ്ദേഹത്തിന്റെ സ്ഥാനം ഈ നേട്ടത്തോടെ കൂടുതല്‍ ഉറപ്പിക്കപ്പെട്ടു.
എന്നാല്‍ ലീഗില്‍ ഏറ്റവും വലിയ വിജയ ശതമാനമുള്ളത് നിലവിലെ റല്‍ മാഡ്രിഡ് കോച്ചായ ജോസെ മൗറിന്യോയ്ക്കാണ്. 126 മത്സരങ്ങളില്‍ 97 വിജയമുള്ള മൗറീന്യോ 77 ശതമാനം മത്സരങ്ങളും വിജയിച്ചു.
തൊട്ടുപിന്നില്‍ 126 മത്സരങ്ങളില്‍ 92 ജയവുമായി മുന്‍ ബാഴ്‌സലോണ പരിശീലകന്‍ പെപ് ഗാര്‍ഡിയോളയാണ്.
വിജയത്തോടെ ലാ ലിഗ പോയിന്റ് പട്ടികയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ രണ്ട് പോയിന്റും ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയേക്കാള്‍ അഞ്ച് പോയിന്റും പിന്നിലാണ് അത്‌ലറ്റിക്കോ.
Content Highlight: Simeone breaks La Liga record wirh 345 wins in La Liga.