തിരുവനന്തപുരം:തിരുവനന്തപുരം- കാസര്‍ഗോഡ് സില്‍വര്‍ലൈന്‍ പദ്ധതി റദ്ദാക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സില്‍വര്‍ലൈന്‍ ഉത്തരവ് റദ്ദാക്കും. പദ്ധതിക്ക് ഭൂമി എറ്റെടുക്കാനുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സില്‍വര്‍ ലൈന്‍ സമരത്തിനെതിരെ എടുത്ത കേസുകള്‍ അവയുടെ സ്വഭാവം അനുസരിച്ച് പിന്‍വലിക്കാനുള്ള നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറയുന്ന വാഗ്ദാനങ്ങള്‍ പരിശോധിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. അവ നടപ്പാക്കാന്‍ വിഷന്‍ 2031 പദ്ധതി നടപ്പാക്കും. ജൂണ്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ 100 ദിന കര്‍മ പരിപാടി സംഘടിപ്പിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോള്‍ അവസാനിക്കുന്നതും ഓഗസ്റ്റ് 31ന് കാലാവധി അവസാനിക്കുന്നതും ആയ എല്ലാ പി.എസ്.സി റാങ്ക് പട്ടികളുടെയും കാലാവധി നവംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
അതേസമയം, സില്‍വര്‍ലൈനിന് പകരം പദ്ധതി സംബന്ധിച്ച് പഠനം നടത്തുകയാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. പാരിസ്ഥിതികമായോ സാമ്പത്തികമായോ ബാധിക്കാത്ത ഒരു അതിവേഗ പാതയ്ക്ക് സര്‍ക്കാര്‍ എതിരല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlight: Silver line project Canceled