| Friday, 24th July 2026, 9:48 am

അന്ന് ഷൂട്ട് കണ്ടോണ്ടിരിക്കുമ്പോൾ ആ നടിയോട് ക്രഷും പ്രേമവും ഒക്കെ തോന്നിയിരുന്നു: സിജു വിൽസൻ

നന്ദന. ടി

അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി 2015-ൽ പുറത്തിറങ്ങി, മലയാള സിനിമയിലെ സകല കളക്ഷൻ റെക്കോർഡുകളും തിരുത്തിക്കുറിച്ച ചിത്രമാണ് പ്രേമം. സിനിമയിലെ ഗാനങ്ങളും അഭിനേതാക്കളുടെ പ്രകടനവും വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചപറ്റിയിരുന്നു. ഇപ്പോഴിതാ പ്രേമം സിനിമയെ കുറിച്ചുള്ള തന്റെ ഓർമകൾ പങ്കുവെക്കുകയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ നടൻ സിജു വിൽസൻ. മൂവി വേൾഡ് ഓൺലൈൻ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടൻ.

‘പ്രേമത്തിൽ മേരിയാവാനും സെലിനാവാനും ഒക്കെ ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന ഒരുപാട് നടിമാർ അന്ന് ഓഡിഷന് വന്നിട്ടുണ്ടായിരുന്നു. ആ സമയത്ത് നിവിന് ഷൂട്ട് ഉള്ളതുകൊണ്ട് ഞാനായിരുന്നു അവരുടെ ഡ്യൂപ്പായിട്ട് നിന്നിരുന്നത്. അതുപോലെതന്നെയായിരുന്നു സിനിമയിലെ മറ്റു ക്യാരക്ടർസിന്റെയും.

സിജു വിൽസൻ.photo.screen grab/youtube

വിനയ് ഫോർട്ടിന്റെ ഓഡിഷന്റെ സമയത്ത്, നമ്മൾ ഹോസ്റ്റലായിട്ട് നിൽക്കുന്ന ഒരു വീടുണ്ടല്ലോ, പൊര എന്നായിരുന്നു ഞങ്ങൾ വിളിക്കാറ്, അവിടെയൊക്കെ വെച്ച് സൗബിന്റെ കഥാപാത്രമായിട്ട് നിന്ന് അഭിനയിച്ചത് ഞാനാണ്. അങ്ങനെ ഒരുപാട് പേരുടെ കൂടെ ഞാൻ അഭിനയിച്ചിട്ടുണ്ട്, അതൊക്കെ ഒരു പ്രാക്ടീസായിരുന്നു.

സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും വേണ്ടി അത്രയും റിഹേഴ്‌സലുകൾ ഒക്കെ കഴിഞ്ഞിട്ടാണ് ഷൂട്ടിലേക്ക് ഇറങ്ങുന്നത്. പിന്നെ ഷൂട്ട് ആരംഭിക്കുന്നത് തന്നെ കോളേജിൽ നിന്നാണ്. കഫേ ഷൂട്ടിന് ശേഷമാണ് തേർഡ് ഫേസ് എടുക്കുന്നത്, കാരണം നിവിന്റെ തടിയുടെ പ്രശ്നം ഉള്ളതുകൊണ്ട്. കോളേജിൽ ഷൂട്ട് ചെയ്യുമ്പോൾ നമ്മളൊക്കെ അന്ന് കുറച്ചുകൂടെ പ്രായം കുറഞ്ഞവരാണല്ലോ, അതുകൊണ്ട് എല്ലാവരും ഫുൾ ചാർജിലായിരുന്നു.

ആ സമയത്ത് സായി പല്ലവി അത്രയും മനോഹരമായി മലർ മിസ്സിനെ ക്യാരി ചെയ്തുകൊണ്ടുള്ള ആ അഭിനയമൊക്കെ കണ്ടപ്പോൾ ഇത് വർക്കാവുമെന്ന് ഉറപ്പായിരുന്നു. നമുക്ക് തന്നെ അവിടെ ഷൂട്ടൊക്കെ കണ്ടുകൊണ്ടിരിക്കുമ്പോൾ മലരിനോട് ഒരു ക്രഷും പ്രേമവുമൊക്കെ തോന്നും. അത്രയും മനോഹരമായിട്ടാണ് അവർ പെർഫോം ചെയ്തിട്ടുണ്ടായിരുന്നത്.

മലരേ എന്ന  ആ പാട്ടിന്റെ സമയത്തൊക്കെ, സായി ആദ്യമേ സെറ്റിലുണ്ട്. കൂടാതെ ശബരീ ഇങ്ങനെ നിന്ന് പാടിയപ്പോഴൊക്കെ ഭയങ്കര ഫീലായിരുന്നു. സായി പല്ലവിയെ വിജയ് ടിവിയിൽ ഉണ്ടായിരുന്ന ഒരു ഡാൻസ് ഷോ കണ്ടാണ് അൽഫോൺസ് സിനിമയിലേക്ക് വിളിക്കുന്നത്. അൽഫോൺസിന് ഈ ഡാൻസൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു. അങ്ങനെ സായി പല്ലവിയുടെ സ്‌ക്രീൻ ടെസ്റ്റിന് വേണ്ടി കോയമ്പത്തൂരിലേക്ക് ഞാൻ കൂടെ പോയിട്ടുണ്ടായിരുന്നു. അന്ന് നല്ല അടിപൊളി ഭക്ഷണവുമൊക്കെ കഴിച്ചിട്ടാണ് സായിയുടെ വീട്ടിൽ നിന്നും വന്നത്,’സിജു വിൽസൻ പറഞ്ഞു.

പ്രേമം.photo.IMDb

Content Highlight: Siju Wilson shares shooting memories of premam movie

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more