മലയാള സിനിമയിലെ ഈ വർഷത്തെ വിജയ ചിത്രങ്ങളിൽ ഒന്നാണ് ഷഹദ് സംവിധാനം ചെയ്ത പൊലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ ത്രില്ലറായ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. പാർവതി തിരുവോത്ത്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, വിജയരാഘവൻ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്. അബദ്ധത്തില്‍ ഒരാളെ കൊലപ്പെടുത്തിയ നാല് പൊലീസുകാര്‍ ആ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴുള്ള ഭയവും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം.
3.5 കോടി ബഡ്ജറ്റിലൊരുങ്ങിയ സിനിമ ആഗോളതലത്തിൽ 50 കോടിയിലധികം നേടിയിരുന്നു. ഈ വർഷത്തിൽ ഏറ്റവും അധികം കളക്ഷൻ നേടിയ മലയാളത്തിലെ പത്ത് ചിത്രങ്ങളിൽ ഒന്ന് ഈ സിനിമയാണ്. ചിത്രത്തിൽ കുറ്റകൃത്യം നടത്തുന്ന പൊലീസുകാരിൽ ഒരാളായാണ് സിദ്ധാർഥ് ഭരതൻ വേഷമിട്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സക്സസ് മീറ്റിൽ സിദ്ധാർഥ് ഭരതൻ ഉണ്ണിമായയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ.Photo. Screen Grab/ Youtube.com
‘ഉണ്ണിമായയുടെ സിനിമ കണ്ടിട്ടുണ്ട്, അല്ലാതെ സൗഹൃദവുമുണ്ട്. ഈ പടത്തിൽ അഭിനയിക്കുമ്പോൾ അവരുടെ ഇന്റൻസിറ്റി നേരിട്ട് കാണാൻ പറ്റുന്ന ഒരു സന്ദർഭം ഉണ്ടായി. ഇവർ ശരിക്കും പെട്ടു എന്നുള്ള ഒരു സാധനത്തിൽ ഇവർ തലക്കൊക്കെ അടിച്ചു ഭയങ്കര കരച്ചിലൊക്കെ ചെയ്തിരുന്നു. കട്ട് പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ അവര്‍ കട്ട് ഓഫായി. ഞാൻ ഇങ്ങനെ പോയിട്ട് ‘എന്തിനാണ് ഇത്ര ഭയങ്കര ഇന്റൻസ് ആണോ എനിക്കില്ലല്ലോ’ എന്ന് ചോദിച്ചു. അപ്പോൾ ‘ഇല്ല സിദ്ധു’ എന്ന് ചിരിച്ച് പറഞ്ഞു.
മാത്യു തോമസ്, അസീസ് നെടുമങ്ങാട്, സിറാജ് തുടങ്ങിയ എല്ലാ ആക്ടേഴ്സും മികച്ച രീതിയിലാണ് പെർഫോം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷൂട്ടിനിടയിൽ തന്റെ കൈയ്യിൽ നിന്നും വന്നൊരു അബദ്ധത്തിൽ സിറാജിനൊരു ആക്സിഡന്റുണ്ടായെന്നും അവന്റെയും എല്ലാവരുടെയും ഭാഗ്യത്തിനാണ് അതിൽ നിന്നും എസ്കേപ്ഡായതെന്നും തനിക്ക് അങ്ങനെയൊരു സന്ദർഭം മുമ്പ് ഉണ്ടായിട്ടില്ലെന്നും നടൻ വ്യക്തമാക്കി.
‘വളരെ നല്ല ഓർമ്മകൾ ഉള്ളൊരു സിനിമയാണ്. പടം ഇഷ്ടപ്പെടും എന്നൊരു ധാരണ ഉണ്ടായിരുന്നു. ഇത്രയും വലിയ സക്സസാകും എന്നുള്ളതിന്റെ ഒരു ഇതില്ലായിരുന്നു. അതിങ്ങനെ സംഭവിച്ചത് ഇങ്ങനെ ഈ വേദിയിൽ നിന്ന് ഇതെല്ലാം പങ്കു വയ്ക്കാൻ പറ്റിയതിൽ വളരെ സന്തോഷം,’ നടൻ പറഞ്ഞു.
Content Highlight: Sidharth Bharathan said that it was through that movie he had witnessed the intensity of that actor’s performance.