ബോളിവുഡില്‍ ഏറ്റവും നന്നായി ആക്ഷന്‍ സിനിമകള്‍ ചെയ്യുുന്ന സംവിധായകനെന്ന് ഹിന്ദി സിനിമാപ്രേമികള്‍ അവകാശപ്പെടുന്നയാളാണ് സിദ്ധാര്‍ത്ഥ് ആനന്ദ്. റൊമാന്റിക് സിനിമകളിലൂടെ കരിയറാരംഭിച്ച സിദ്ധാര്‍ത്ഥ് ബാങ് ബാങ്ങിലൂടെയാണ് ആക്ഷന്‍ ട്രാക്കിലേക്ക് ചുവടുമാറ്റിയത്. പത്താനിലൂടെ ഷാരൂഖിന് വമ്പന്‍ തിരിച്ചുവരവ് നല്‍കിയതും സിദ്ധാര്‍ത്ഥ് ആനന്ദാണ്.
കിങ്ങിലൂടെ ഒരിക്കല്‍ കൂടി ഷാരൂഖിനൊപ്പം കൈകോര്‍ക്കുകയാണ് സിദ്ധാര്‍ത്ഥ്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എഡ് ഷീരാന്‍ ആലപിച്ച ഗാനത്തിന് തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ദീപിക പദുകോണിനൊപ്പമുള്ള റൊമാന്റിക് ട്രാക്കാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.
ബാങ് ബാങ് മുതലിങ്ങോട്ട് എല്ലാ സിനിമയിലും റൊമാന്റിക് ഗാനങ്ങള്‍ ഒരേ ടെംപ്ലേറ്റിലാണ് സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്നതെന്നാണ് സിനിമാപേജുകളിലെ വിമര്‍ശനം. എല്ലാ പാട്ടുകളിലെയും സാമ്യത എണ്ണമിട്ട് നിരത്തിക്കൊണ്ടുള്ള പോസ്റ്റ് എക്‌സില്‍ വൈറലായിരിക്കുകയാണ്. ഏതെങ്കിലും വിദേശ രാജ്യത്തെ ടൂറിസ്റ്റ് സ്‌പോട്ടാകും സിദ്ധാര്‍ത്ഥ് തന്റെ പാട്ടിനുള്ള പ്രധാന ലൊക്കേഷനാക്കുക എന്നതാണ് ആദ്യത്തെ പോയിന്റ്.
ബാങ് ബാങ്ങിലെ ‘മെഹര്‍ബാന്‍’ എന്ന പാട്ടിന് ഗ്രീസിലെ സാന്റോറിണിയായിരുന്നു ലൊക്കേഷന്‍. വാറിലെ ‘ഖുംഗുരൂ’വിന് ഇറ്റലിയിലെ അമാല്‍ഫി കോസ്റ്റ് പ്രധാന ലൊക്കേഷനാക്കി. പത്താനില്‍ വലിയ വിവാദമായ ‘ബേഷറം രംഗ്’ ചിത്രീകരിച്ചത് സ്‌പെയിനിലെ മല്ലോര്‍ക്കയിലായിരുന്നു. ഫൈറ്ററിലെ പാട്ടിനായി ഹൃതിക്കിനെ ഒരിക്കല്‍കൂടി സിദ്ധാര്‍ത്ഥ് ഇറ്റലിയിലെത്തിച്ചു. ഏറ്റവുമൊടുവില്‍ കിങ്ങിലേക്കെത്തിയപ്പോള്‍ സംവിധായകന്‍ കേപ് ടൗണാണ് പ്രധാന ലൊക്കേഷനായി തെരഞ്ഞെടുത്തത്.
ഷര്‍ട്ടിന്റെ ബട്ടനഴിച്ച്/ ഷര്‍ട്ടില്ലാതെ സിക്‌സ് പാക്ക് കാണിച്ച് സ്ലോ മോഷനില്‍ നടന്നുവരുന്ന നായകന്‍, ബിക്കിനി അല്ലെങ്കില്‍ എക്‌സ്‌പോസിങ് വസ്ത്രം ധരിച്ച നായിക എന്നിവ മസ്റ്റാണെന്നും പോസ്റ്റില്‍ പറയുന്നു. ഇരുവരും ഒന്നിച്ച് ബീച്ചില്‍ നടക്കുകയും വൈന്‍ കുടിക്കുകയും ചെയ്യുന്ന രംഗം എന്നിവ നിര്‍ബന്ധമാണെന്നും പോസ്റ്റില്‍ പറയുന്നു.
ബീച്ച്, ബിക്കിനി, ബിയര്‍ എന്നിവക്കൊപ്പം ദീപിക പദുകോണും മെയിന്‍ ഫാക്ടറാണെന്നും പരിഹാസമുണ്ട്. നായകന്‍ ആരാണെന്ന് നോക്കി സിനിമ കണ്ടുപിടിക്കേണ്ട അവസ്ഥയാണെന്നും ചിലര്‍ ട്രോളുന്നു. മറ്റുള്ളവരില്‍ നിന്ന് അടിച്ചുമാറ്റാന്‍ നില്‍ക്കാതെ സ്വന്തം സിനിമയിലെ പാട്ട് തന്നെ കോപ്പിയടിച്ച് അധ്വാനം കുറച്ച സിദ്ധാര്‍ത്ഥ് ആനന്ദിന്റെ ബുദ്ധി പ്രശംസിക്കപ്പെടേണ്ടകാണെന്നും കമന്റുകളുണ്ട്.
ഹോളിവുഡ് സിനിമകളില്‍ നിന്ന് ആക്ഷന്‍ സീനുകളും അടിച്ചുമാറ്റി, ഒരേ ടൈപ്പ് ബോംബ് കഥ പറഞ്ഞ് എത്രനാള്‍ പിടിച്ചുനില്‍ക്കുമെന്നും ചിലര്‍ ചോദിക്കുന്നു. ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് എന്ന ഒരൊറ്റ കാരണം കൊണ്ട് കിങ് ഹിറ്റാകുമെന്നും എന്നാല്‍ സിദ്ധാര്‍ത്ഥ് ആനന്ദ് ഇനിയെങ്കിലും ഈ ടെംപ്ലേറ്റ് മാറ്റിപ്പിടിക്കണമെന്നും പലരും ആവശ്യപ്പെടുന്നു.
Content Highlight: Sidharth Aanand’s template making of romantic movies getting trolls