| Wednesday, 23rd September 2026, 8:02 am

ജയറാമിനെ ആളുകൾ ട്രോളുന്നത് അദ്ദേഹം കാണിക്കുന്നത് ആർട്ടിഫിഷ്യലാണെന്ന് തോന്നുന്നത് കൊണ്ടാണ്; സിദ്ദീഖ്

അജ്മല്‍ കെ

മലയാള ചലച്ചിത്ര രംഗത്ത് നാല് പതിറ്റാണ്ടോളമായി സജീവമായി നിൽക്കുന്ന നടനാണ് സിദ്ദിഖ്. 1985-ൽ പുറത്തിറങ്ങിയ ആ നേരം അൽപ്പം ദൂരം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, ഇതുവരെ 300-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1990-ൽ പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ഗോവിന്ദൻകുട്ടി എന്ന കഥാപാത്രത്തിലൂടെയാണ് നടൻ ജനപ്രീതി നേടുന്നത്.

ഹാസ്യം, സ്വഭാവ കഥാപാത്രങ്ങൾ, വില്ലൻ വേഷങ്ങൾ എന്നിവയെല്ലാം ഒരുപോലെ വഴങ്ങുന്ന സിദ്ദിഖ് ദൃശ്യം, നേര്, മാർക്കോ, പ്രിൻസ് ആൻഡ് ഫാമിലി, കാട്ടാളൻ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ഇന്നും പ്രേക്ഷകരുടെ കൈയടി നേടുന്നു. സൈജു കുറുപ്പ്, സുധീഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്ത, ഈ മാസം 25-ന് തിയേറ്ററുകളിലെത്തുന്ന ആരം ആണ് സിദ്ദിഖിന്റെ ഏറ്റവും പുതിയ ചിത്രം.

സിദ്ദീഖ്.Photo. Screen Grab/ Youtube

ഇപ്പോഴിതാ നടന്മാർ പെരുമാറുന്നതിൽ കൃത്രിമത്വം തോന്നുമ്പോഴാണ് ആളുകൾ വിമർശിക്കുകയും ട്രോളുകൾ ചെയ്യുകയും ചെയ്യുന്നതെന്ന് തുറന്നു പറയുകയാണ് നടൻ സിദ്ദീഖ്. നടൻ ജയറാമിനെതിരായ ട്രോളുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയറാം സ്വാഭാവികമായി പെരുമാറുന്ന വ്യക്തിയാണെന്നും സോഷ്യൽ മീഡിയയിലെ ട്രോളുകൾ അദ്ദേഹം ആസ്വദിക്കുകയാണ് ചെയ്യുന്നതെന്നും സിദ്ദീഖ് വ്യക്തമാക്കി.

‘നമ്മൾ കാണിക്കുന്ന കാര്യങ്ങൾ ജെനുവിനല്ലെന്ന് ആളുകൾക്ക് തോന്നുമ്പോഴാണ് അവർ നമ്മളെ വിമർശിക്കുകയും ട്രോളുകയും ചെയ്യുന്നത്. നമ്മൾ ജെനുവിനായിട്ടാണ് പെരുമാറുന്നതെങ്കിൽ, എളിമ കാണിക്കുന്നത് നാച്ചുറലാണെങ്കിൽ, ജാട കാണിക്കുന്നത് പോലും സ്വാഭാവികമാണെങ്കിൽ ആളുകൾ കളിയാക്കില്ല. നമ്മൾ കാണിക്കുന്നത് ആർട്ടിഫിഷ്യലാണെന്ന് തോന്നുമ്പോഴാണ് വിമർശനവും ട്രോളുകളും ഉയരുന്നത്,’ സിദ്ദീഖ് പറഞ്ഞു.

ജയറാമിനെ ആളുകൾ ട്രോളുന്ന സാഹചര്യത്തിൽ അദ്ദേഹം ശ്രദ്ധിക്കേണ്ടത് ഇതാണെന്നും സിദ്ദീഖ് അഭിപ്രായപ്പെട്ടു.

‘ജയറാം അങ്ങനെയാണ് എന്നൊരു തോന്നൽ ആളുകൾക്ക് ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ ആ ട്രോളുകൾ നിന്നോളും. അല്ലെങ്കിൽ ആളുകൾക്ക് ആർട്ടിഫിഷ്യലായി തോന്നുന്ന രീതിയിൽ പെരുമാറാതിരിക്കുന്നതാണ് ജയറാമിന് സുരക്ഷിതം,’ അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ജയറാമിനെ അടുത്തറിയാവുന്നതിനാൽ അദ്ദേഹം കാണിക്കുന്നത് കള്ളത്തരമായോ അഭിനയമായോ തനിക്ക് തോന്നിയിട്ടില്ലെന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു. ജയറാം ആളുകളോട് പെരുമാറുന്നതും സംസാരിക്കുന്നതുമെല്ലാം ഇങ്ങനെത്തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

‘ജയറാം സോഷ്യൽ മീഡിയയിൽ കാണിക്കാൻ വേണ്ടിയോ വീഡിയോ വരുമ്പോൾ മാത്രം ക്ഷോഭിച്ച് സംസാരിക്കുന്ന ആളല്ല. അദ്ദേഹം നിങ്ങൾ സോഷ്യൽ മീഡിയയിൽ കാണുന്ന പോലെ തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകൾ ജയറാമിനെ കളിയാക്കുമ്പോൾ അത് ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതും ജയറാം തന്നെയാണ്.

ജയറാം. Photo. Screen Grab/ Youtube

‘മോനേ, പുതിയ വീഡിയോ കയറ്റിയില്ലേ’ എന്നാണ് ജയറാം നമ്മളോട് ചോദിക്കുക. അല്ലാതെ ആളുകൾ എന്നെ ഇങ്ങനെ കളിയാക്കുന്നല്ലോ എന്നോർത്ത് സങ്കടപ്പെടുന്ന ആളല്ല അദ്ദേഹം. ഈ കളിയാക്കലുകളൊന്നും ജയറാമിനെ ബാധിക്കാറില്ല,’ സിദ്ദീഖ് പറഞ്ഞു.

Content Highlight: Siddique opens up about the trolling faced by actor jayaram

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more