| Wednesday, 7th March 2018, 9:53 pm

രാജ്യസഭാ തെരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധിയുടെ തീരുമാനം തള്ളി; കന്നടക്കാര്‍ മതിയെന്ന് സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗലൂരു: ഗാന്ധി കുടംബത്തോട് അടുത്ത ബന്ധമുള്ള സാം പിത്രോഡയെയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിയെയും കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലെത്തിക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനത്തെ എതിര്‍ത്ത് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് സിദ്ധരാമയ്യ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.


Related: പ്രധാനമന്ത്രിയെ കാണാനെത്തിയ ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയെ അറസ്റ്റ് ചെയ്തു


ന്യൂനപക്ഷങ്ങളെയോ ദലിതരെയോ ലിംഗായത്തുകളേയോ രാജ്യസഭയിലേക്ക് അയക്കണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പുറത്തു നിന്നുള്ളവരെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലെത്തിക്കുന്നത് മണ്ടത്തരമാകുമെന്നാണ് സിദ്ധരാമയ്യയുടെ നലപാട്.


Related:  ത്രിപുര മുന്‍ മുഖ്യമന്ത്രി തലചായ്ക്കാനിടമില്ല; സര്‍ക്കാര്‍ പാര്‍ട്ടി ഓഫിസിലേക്ക് താമസം മാറാനൊരുങ്ങി മണിക് സര്‍ക്കാര്‍

മാര്‍ച്ച് 23നാണ് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന് രണ്ട് എം.പിമാരെയും ബി.ജെ.പിക്ക് ഒരു എം.പിയെയും എതിരില്ലാതെ തെരഞ്ഞെടുക്കാനുള്ള അംഗസംഖ്യ നിയമസഭയിലുണ്ട്. നാലാമത്തെ സീറ്റിനായി കോണ്‍ഗ്രസും ജെ.ഡി.എസും തമ്മില്‍ മത്സരമുണ്ടാകും. കഴിഞ്ഞ തവണ ജെ.ഡി.എസിലെ വിമതരെ കൂട്ടു പിടിച്ച് മൂന്ന് രാജ്യസഭാ സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more