ബംഗളുരു: റിപ്പബ്ലിക്ക് ദിന പ്രസംഗത്തിൽ മാറ്റംവരുത്താൻ ഗവർണർക്ക് അധികരമുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
സംസ്ഥാന സർക്കാർ നൽകുന്ന പ്രസംഗം റിപ്പബ്ലിക്ക് ദിനത്തിൽ അവതരിപ്പിക്കേണ്ടത് ഗവർണറുടെ ഉത്തരവാദിത്വമാണ്, എന്നാൽ പ്രസംഗത്തിൽ മാറ്റം വരുത്താൻ ഗവർണർക്ക് അധികാരമുണ്ടെന്നും നിയമസഭയുടെ സംയുക്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ 176, 163 എന്നീ വകുപ്പുകളെ ഉദ്ധരിച്ചായിരുന്നു സിദ്ധരാമയ്യയുടെ പ്രസംഗം.
എന്നാൽ ഗവർണർ നിർബന്ധമായും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യണമെന്നും അതിൽ നിന്നും വിട്ടുനിൽക്കാനുള്ള വിവേചനാധികാരം ഗവർണർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക്ക് ദിനത്തിൽ ഗവർണർ സർക്കാരിന്റെ പ്രസംഗം വായിക്കുമോ അതോ അതിൽ മാറ്റങ്ങൾ വരുത്തുമോ എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഗവർണർ തവാർചന്ദ് ഗെഹ്‌ലോട്ട് പ്രസിഡന്റ് ദ്രൗപതി മുർമുവിന് സമ്മേളന തർക്കത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചത് ശ്രദ്ധയിൽ പെട്ടപ്പോൾ ഗവർണർക്ക് അങ്ങനെ ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു.
‘ചോളം മുതൽ മൈക്രോചിപ് വരെ’ എന്ന പ്രമേയത്തിൽ സംസ്ഥാനം നിശ്ചല ദൃശ്യത്തിന്റെ മാതൃക സമർപ്പിച്ചിരുന്നെങ്കിലും രാജ്യ തലസ്ഥാനത്തുള്ളവർ അത് തള്ളിക്കളയുകയായിരുന്നെന്നും സിദ്ധരാമയ്യ സംയുക്ത സമ്മേളനത്തിൽ പറഞ്ഞു.
Content Highlight: Siddaramaiah said Governor was free to make changes to the speech provided by the State government