കാലം തെറ്റി പിറന്ന സിനിമ തന്നെയാണ് ദേവദൂതന്‍ എന്ന് പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. ആ കാലത്ത് സിനിമയെ പ്രേക്ഷകര്‍ക്ക് ഉള്‍കൊള്ളാന്‍ സാധിച്ചില്ലെന്നും നരസിംഹം ചെയ്ത് സൂപ്പര്‍ഹീറോ ഇമേജില്‍ നില്‍ക്കുന്ന സമയത്താണ് മോഹന്‍ലാല്‍ നായകനായതെന്നും അദ്ദേഹം പറയുന്നു.
മോഹന്‍ലാല്‍ ആരാധകരുടെ ഇഷ്ടകുറവ് തന്നെയാണ് ആ സിനിമ സ്വീകരിക്കപ്പെടാതെ പോകാന്‍ കാരണമായതെന്നും സംവിധായകന്‍ പറഞ്ഞു. ദി സ്റ്റോറി എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സിബി മലയില്‍.
‘കാലം തെറ്റി പിറന്ന സിനിമ തന്നെയാണ് ദേവദൂതന്‍. കാരണം ആ കാലത്ത് ഈ സിനിമയെ പ്രേക്ഷകര്‍ക്ക് ഉള്‍കൊള്ളാന്‍ സാധിച്ചില്ലായിരുന്നു. മോഹന്‍ലാലിനെ പോലെയുള്ള ഒരു സൂപ്പര്‍താരമാണ് ഈ സിനിമയില്‍ നായകനായത്.
സാധാരണ ഓഡിയന്‍സ് അന്ന് ആ സിനിമ തിയേറ്ററില്‍ കണ്ടിട്ടുണ്ടാകാം. പക്ഷെ ദേവദൂതന് തിയേറ്ററില്‍ അധിക കാലം നിലനില്‍ക്കാന്‍ കഴിയാതെ പോയി. അതിന് കാരണം ഇത്തരം ചില തിരസ്‌കാരങ്ങളാണ്.
25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ സിനിമ വീണ്ടും തിയേറ്ററില്‍ എത്തിയത്. അപ്പോള്‍ ആ സിനിമ മുമ്പ് തിയേറ്ററില്‍ എത്തിയ സമയത്ത് ജനിച്ചിട്ടില്ലാത്ത തലമുറയാണ് ആസ്വദിച്ചത്.
35 വയസില്‍ താഴെയുള്ളവര്‍ക്കൊന്നും ഈ സിനിമ തിയേറ്ററില്‍ കണ്ടതിന്റെ ഓര്‍മകള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. അതിനുശേഷം വന്ന തലമുറയാണ് ഈ സിനിമ വീണ്ടും വന്നപ്പോള്‍ വിജയിപ്പിച്ചതെന്നാണ് ഞാന്‍ കരുതുന്നത്,’ സിബി മലയില്‍ പറയുന്നു.
Content Highlight: Sibi Malayil Talks About Devadoothan