| Sunday, 17th August 2025, 5:21 pm

ഡെന്നിസിന്റെയും രവിശങ്കറിന്റെയും ആമിയുടെയും തിരിച്ച് വരവാണോ? പുതിയ ചിത്രം പ്രഖ്യാപിച്ച് സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്നുവെന്ന വാർത്തയാണ് സിനിമാപ്രേമികളെ വീണ്ടും ആകർഷിക്കുന്നത്. 27 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. കോക്കേഴ്‌സ് മീഡിയയുടെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിന്റെ നിർമാണം.

After 27 Years (27 വർഷങ്ങൾക്ക് ശേഷം) എന്നെഴുതിയ പോസ്റ്ററാണ് ഫേസ്ബുക്കിലൂടെ സിബി മലയിൽ പങ്കുവെച്ചത്. കൂടെ പൂച്ചക്ക് മണികെട്ടിയതാര്? ‘അണിയറയിലെന്തോ ഒരുങ്ങുന്നുണ്ട്. അത്ഭുതങ്ങൾക്കായി കാത്തിരിക്കൂ’ എന്ന കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. പ്രകൃതിയുടെ പശ്ചാത്തലത്തിൽ ഒരു ചില്ലുകൂടും അടുത്തൊരു പൂച്ചയും പോസ്റ്ററിൽ കാണാൻ സാധിക്കും.

പോസ്റ്റിന് മറുപടിയായി സമ്മർ ഇൻ ബത്‌ലഹേമിന്റെ രണ്ടാം ഭാഗമാണോ സിനിമ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഡെന്നിസും രവിശങ്കറും തിരിച്ചുവരികയാണോയെന്നും നിരഞ്ജനെയും മോനായിയെയും മിസ് ചെയ്യുമെന്നും കമന്റുണ്ട്.

മനോഹരമായ വേനൽക്കാലത്തിനായി കാത്തിരിക്കുന്നുവെന്നും തൊണ്ണൂറുകളിലെ എല്ലാ കുട്ടികളും കാത്തിരുന്ന സിനിമയാണ് ഇതെന്നും എന്നാൽ മോനായി ഇല്ലാത്ത സിനിമ വിഷമം ഉണ്ടാക്കുമെന്നും കമന്റുകളുണ്ട്.

ചിത്രത്തിൽ നിരഞ്ജനായി എത്തിയത് മോഹൻലാലും മോനായി ആയി എത്തിയത് കലാഭവൻ മണി ആയിരുന്നു. സമ്മർ ഇൻ ബെത്‌ലഹേം, ഉസ്താദ്, മായാമയൂരം, എന്നീ ചിത്രങ്ങളിലാണ് സിബി മലയിലും രഞ്ജിത്തും ഒന്നിച്ചത്.

സമ്മർ ഇൻ ബെത്‌ലഹേം

1998ൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമായാണ് സമ്മർ ഇൻ ബെത്‌ലഹേം. ചിത്രം നിർമിച്ചത് സിയാദ് കോക്കർ തന്നെയായിരുന്നു. സുരേഷ് ഗോപി, മഞ്ജു വാര്യർ, ജയറാം, കലാഭവൻ മണി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹൻലാലിന്റെ ​ഗസ്റ്റ് റോളും ചിത്രത്തിലുണ്ടായിരുന്നു. വേണു നാഗവള്ളിയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രഞ്ജിത്ത് ആണ്. മേരീ ആവാസ് സുനോ എന്ന മലയാള സിനിമയുടെ ഓഡിയോ ലോഞ്ച് വേളയിൽ സിയാദ് കോക്കർ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു.

Content Highlight: Sibi Malayil announces new film with Ranjith

We use cookies to give you the best possible experience. Learn more