| Saturday, 4th March 2017, 9:42 am

എസ്.ഐയെ 'ചേട്ടാ' എന്നു വിളിച്ചു: വിദ്യാര്‍ഥിയുടെ മുഖത്ത് അടിച്ച് എസ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പള്ളിക്കത്തോട്: വാഹനപരിശോധനയ്ക്കിടെ എസ്.ഐയെ “ചേട്ടാ” എന്നു വിളിച്ച വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതി. പാലാസെന്റ് ജോസഫ് എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥി എ. ദീപക് (19) നാണ് അടി കിട്ടിയത്.

കൂട്ടുകാരനെ ഇറക്കാന്‍ വേണ്ടി ബൈക്കി നിര്‍ത്തിയതിനിടെ പൊലീസ് വാഹനം അതുവഴിയെത്തുകയും ഹെല്‍മെറ്റ് വെയ്ക്കാത്തതിനു പിഴ ചുമത്തുകയുമായിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ രേഖകളും ആവശ്യപ്പെട്ടു. വെപ്രാളത്തിനിടെ എസ്.ഐയെ “ചേട്ടാ” എന്നു വിളിച്ചുപോയതാണെന്ന് ദീപക് പറയുന്നു.


Must Read: മകളേ മാപ്പ്, നിങ്ങളുടെ കണ്ണീരിനൊപ്പം ഞാന്‍ എന്റേയും ചേര്‍ക്കുന്നു’ വൈദികന്റെ പീഡനത്തിന് മാപ്പുചോദിച്ച് മാനന്തവാടി ബിഷപ്പ് 


ഇതുകേട്ട എസ്.ഐ മുഖത്തടിച്ചെന്നാണ് ദീപക്കിന്റെ പരാതി. ഇന്നലെ വൈകിട്ടു പള്ളിക്കത്തോട് മുക്കാലി റൂട്ടിലായിരുന്നു സംഭവം.

ദീപക് ഇപ്പോള്‍ പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥനായ ചേന്നംപള്ളി കോട്ടാടിക്കല്‍ അജിത്കുമാറിന്റെ മകനാണ് ദീപക്.

Latest Stories

We use cookies to give you the best possible experience. Learn more