കിലുക്കത്തിലൂടെ ബാലതാരമായി ക്യാമറയ്ക്ക് മുമ്പിലെത്തുകയും വര്‍ഷങ്ങള്‍ക്കിപ്പുറം 2022ല്‍ പത്രോസിന്റെ പടപ്പുകള്‍ എന്ന ചിത്രത്തിലെ അരുണ്‍ എന്ന കഥാപാത്രമായി സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്ത അഭിനേതാവാണ് ശ്യാം മോഹന്‍. ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ 2024ല്‍ പുറത്തിറങ്ങിയ പ്രമലു എന്ന ഹിറ്റ് ചിത്രത്തിലെ ആദി എന്ന കഥാപാത്രം താരത്തിന് വലിയ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തിരുന്നു. പ്രശസ്ത സംവിധായകന്‍ എസ്.എസ് രാജമൗലി അടക്കം ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തെ കുറിച്ച് പ്രശംസ അറിയിച്ചിരുന്നു.
ശ്യാം മോഹന്‍. Photo: Shyam Mohan/ Facebook.com
ഗിരീഷ് എ.ഡിയുടെ തന്നെ സംവിധാനത്തില്‍ ഓണം റിലീസായെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ഹരി ചാക്യാരായുള്ള ശ്യാമിന്റെ പെര്‍ഫോമന്‍സിന് സിനിമാ ലോകത്ത് നിന്നും കൈയടി ലഭിച്ചിരുന്നു. 325 കോടിയും കടന്ന് തിയേറ്ററുകളില്‍ മുന്നേറിയ ചിത്രം വലിയ വിജയമാണ് നേടിയത്. തിയേറ്ററുകളില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ശ്യാമിന്റെ കഥാപാത്രം, പ്രേമലുവിന് ശേഷം താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു വേഷമായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്.
സിനിമയിലേക്കത്തുന്നതിന് മുമ്പ് തന്നെ ശ്യാമിന്റെ മിമിക്രി ഡബ്ബ് വീഡിയോകളും വിവിധ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാളം സ്‌പോട്ട് ലൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സംഗീതത്തോടുള്ള തന്റെ താത്പര്യത്തെ കുറിച്ചും മ്യൂസിക്ക് ആപ്പായ സ്മ്യൂളില്‍ നിന്നും തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയതിനെ കുറിച്ചും ശ്യാം മോഹന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
‘ഞാന്‍ ഭയങ്കരമായിട്ട് മ്യൂസിക്ക് ഫോളോ ചെയ്യുന്ന ആളാണ്. സ്മ്യൂളിനകത്ത് നിന്നുമാണ് ഞാനെന്റെ ഭാര്യയെ കണ്ടെത്തിയത്. അതിനകത്ത് പാടിയും കൊളാബ് ഒക്കെ ചെയ്തുമാണ് ഞങ്ങളുടെ ഒരു കമ്യൂണിറ്റിയിലുള്ളവരെ വെച്ച് ഒരു ബാന്‍ഡ് ഒക്കെ ഫോം ചെയ്യുന്നത്. ഭയങ്കര പ്രൊഫഷണല്‍സ് അല്ലെങ്കിലും അതില്‍ നന്നായി പാടുന്ന ആള്‍ക്കാരുമുണ്ടായിരുന്നു. ചെന്നൈയില്‍ ഞങ്ങള്‍ ചെറിയ പരിപാടികളൊക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മ്യൂസിക്ക് എന്ന് പറഞ്ഞാല്‍ എപ്പോഴും ഇംപോര്‍ട്ടന്റായിരുന്നു.
Photo: Shyam Mohan/ Facebook.com
എന്റെ ‘ചവര്‍’ സോങ് ഹിറ്റായപ്പോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. മ്യൂസിക്ക് ഡയറക്ടേഴ്‌സിനെ വെറുപ്പിക്കുന്ന പോലെയാകുമോ എന്നൊരു ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ എല്ലാവരും ഭയങ്കര പോസിറ്റീവായിരുന്നു. ജാസി ഗിഫ്റ്റ്, ഗോവിന്ദ് വസന്ത തുടങ്ങിയവരെല്ലാം മെസേജ് അയച്ചിരുന്നു. ഇതുപോലെ ഒരു ആന്തോളജിയുടെ സംഭവം ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അഭിനയത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ട് സമയമില്ലാത്ത ഒരു പ്രശ്‌നമുണ്ട്,’ ശ്യാം മോഹന്‍ പറഞ്ഞു.
Content Highlight: Shyam Mohan talks about his interest in music