ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ആതിഥേയരെ ഫോളോ ഓണിനയച്ചിരിക്കുകയാണ് ഇന്ത്യ. കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ലങ്കയെ 290 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ കരുത്തുകാട്ടിയത്.
ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ദേവ്ദത്ത് പടിക്കലിന്റെയും ധ്രുവ് ജുറെലിന്റെയും സെഞ്ച്വറി കരുത്തില്‍ 503 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ശ്രീലങ്കയെ 213 റണ്‍സകലെ എറിഞ്ഞിട്ട് ഫോളോ ഓണിനിറങ്ങാന്‍ നിര്‍ബന്ധിതരാക്കുകയായിരുന്നു.
ഇത് മൂന്നാം തവണയാണ് ഗില്‍ എതിരാളികളെ ഫോളോ ഓണിനയക്കുന്നത്. ഗില്ലിന് കീഴില്‍ കളത്തിലിറങ്ങിയ അഞ്ച് ഇന്നിങ്‌സുകളില്‍ ഇന്ത്യ വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയിതിരുന്നു.
ഏറ്റവുമധികം ഇന്നിങ്‌സുകള്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യന്‍ നായകന്‍മാരുടെ ലിസ്റ്റില്‍ 13ാം സ്ഥാനത്താണ് ഗില്ലിന്റെ സ്ഥാനം. ഫോളോ ഓണിനയച്ചവരില്‍ അഞ്ചാമതും.
ശുഭ്മന്‍ ഗിൽ. Photo: BCCI/x.com
ഈ രണ്ട് ലിസ്റ്റിലും ഒന്നാമതുള്ളത് ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്‍ വിരാട് കോഹ്‌ലിയാണ്.
34 തവണ വിരാടിന് കീഴില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും എട്ട് തവണ എതിരാളികളെ ഫോളോ ഓണിനയക്കുകയും ചെയ്തിരുന്നു.
വിരാട് കോഹ്‌ലി. Photo: BCCI/x.com
(താരം – എത്ര തവണ എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – 34
സുനില്‍ ഗവാസ്‌കര്‍ – 15
എം.എസ്. ധോണി – 12
സൗരവ് ഗാംഗുലി – 12
മുഹമ്മദ് അസറുദ്ദീന്‍ – 23
കപില്‍ ദേവ് – 11
ബിഷന്‍ സിങ് ബേദി – 10
മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി -9
രാഹുല്‍ ദ്രാവിഡ് – 8
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 8
രോഹിത് ശര്‍മ – 7
അനില്‍ കുംബ്ലെ – 6
ശുഭ്മന്‍ ഗില്‍ – 5*
(താരം – എത്ര തവണ എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – 8
മുഹമ്മദ് അസറുദ്ദീന്‍ – 7
എം.എസ്. ധോണി – 4
സൗരവ് ഗാംഗുലി – 4
ശുഭ്മന്‍ ഗില്‍ – 3*
രാഹുല്‍ ദ്രാവിഡ് – 3
സുനില്‍ ഗവാസ്‌കര്‍ – 3
പോളി ഉമ്രിഗര്‍ – 2
കപില്‍ ദേവ് – 2
നരിമാന്‍ കോണ്‍ട്രാക്ടര്‍ – 2
അതേസമയം, മത്സരത്തിന്റെ നാലാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ലീഡ് നേടാന്‍ സാധിക്കാതെ ബാറ്റിങ് തുടരുകയാണ് ആതിഥേയര്‍. നിലവില്‍ 14 റണ്‍സിന് പിന്നിലുള്ള ലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 എന്ന നിലയിലാണ്.
157 പന്തില്‍ 90 റണ്‍സുമായി പസിന്ദു സൂര്യഭണ്ഡാരയും 325 പന്തില്‍ 14 റണ്‍സുമായി ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വയുമാണ് ക്രീസില്‍.
മത്സരത്തിന്റെ അഞ്ചാം ദിവസമായ നാളെ സാധ്യമായ സമയം പൂര്‍ണമായും ബാറ്റ് ചെയ്ത് മത്സരം സമനിലയിലെത്തിക്കാനാകും ലങ്കയുടെ ശ്രമം.
Content Highlight: IND vs SL: Shubman Gill has enforced the follow-on on opponents three times in Test matches.