വെസ്റ്റ് ഇന്‍ഡീസിനെതിരായ സെഞ്ച്വറി പ്രകടനത്തില്‍ വീണ്ടും ചരിത്രം കുറിച്ച് ശുഭ്മന്‍ ഗില്‍. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ഇന്ത്യന്‍ നായകന്‍ മൂന്നക്കം കടന്നതും ചരിത്രം സൃഷ്ടിച്ചതും. മത്സരത്തില്‍ താരം 196 പന്തില്‍ പുറത്താവാതെ 129 റണ്‍സാണ് നേടിയത്.
രണ്ട് സിക്സും 16 ഫോറും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്. നേരിട്ട 177ാം പന്തിലാണ് താരം തന്റെ പത്താം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ഒരു സൂപ്പര്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ആദ്യ രണ്ട് ഹോം ടെസ്റ്റ് ഇന്നിങ്‌സിലും 50+ സ്‌കോര്‍ നേടുന്ന എലീറ്റ് ലിസ്റ്റിലാണ് താരം ഇടം പിടിച്ചത്.
നേരത്തെ, വിന്‍ഡീസിനെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ ഗില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഇതോടെയാണ് താരം ഈ ലിസ്റ്റില്‍ തന്റെ പേര് എഴുതി ചേര്‍ത്തത്. വിജയ് ഹസാരെയും സുനില്‍ ഗവാസ്‌കറും മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടത്തില്‍ എത്തിയവര്‍. 47 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു ക്യാപ്റ്റന്‍ ഈ ലിസ്റ്റില്‍ ഇടം പിടിക്കുന്നത്.
(താരം – ഒന്നാം ഇന്നിങ്സ് സ്‌കോര്‍ – രണ്ടാം ഇന്നിങ്സ് സ്‌കോര്‍ – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)
വിജയ് ഹസാരെ – 164* – 155 – ഇംഗ്ലണ്ട് – 1951
സുനില്‍ ഗവാസ്‌കര്‍ – 205 – 73 – വെസ്റ്റ് ഇന്‍ഡീസ് – 1978
ശുഭ്മന്‍ ഗില്‍ – 50 – 129* – വെസ്റ്റ് ഇന്‍ഡീസ് – 2025
ഗില്ലിന് പുറമെ, ഓപ്പണര്‍ യശസ്വി ജെയ്സ്വാളും മത്സരത്തില്‍ സെഞ്ച്വറി നേടി. താരം 258 പന്തില്‍ നിന്ന് 175 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. രണ്ടാം തുടക്കത്തില്‍ തന്നെ താരത്തിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമാവുകയായിരുന്നു.
ഇവര്‍ക്ക് പുറമെ, സായ് സുദര്‍ശന്‍ (165 പന്തില്‍ 87), ധ്രുവ് ജുറെല്‍ (79 പന്തില്‍ 44), നിതീഷ് കുമാര്‍ റെഡ്ഡി
(54 പന്തില്‍ 43), കെ.എല്‍ രാഹുല്‍ (54 പന്തില്‍ 38)
തിളങ്ങി. ഇവരുടെ മികവില്‍ ഇന്ത്യ അഞ്ചിന് 518 റണ്‍സിന് ഡിക്ലയര്‍ ചെയ്തു.
വിന്‍ഡീസിനായി ജോമല്‍ വാരിക്കനാണ് ബൗളിങ്ങില്‍ തിളങ്ങിയത്. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. കൂടാതെ, ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്‌സും ഒരു വിക്കറ്റും നേടി.
നിലവില്‍ വിന്‍ഡീസ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. 28 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് എടുത്തിട്ടുണ്ട്. അലിക്ക് അത്തനാസെ (74 പന്തില്‍ 38*), ഷായ് ഹോപ്പ് (നാല് പന്തില്‍ നാല്) എന്നിവരാണ് ക്രീസിലുള്ളത്.
ഇന്ത്യയ്ക്കായി തഗെനരെയ്ന്‍ ചന്ദര്‍പോള്‍ (67 പന്തില്‍ 34), ജോണ്‍ കാംബെല്‍ (25 പന്തില്‍ 10) എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയത് രവീന്ദര്‍ ജഡേജയാണ്.
Content Highlight: Shubhman Gill joins Vijay Hazare and Sunil Gavaskar in the list of captains to score 50+ score in first two home test innings