| Saturday, 6th June 2026, 5:43 pm

ഇന്ത്യന്‍ ചരിത്രത്തില്‍ നിന്ന് രോഹിത്തിനെ വെട്ടി 'രാജകുമാരന്‍'; സെഞ്ച്വറിയില്‍ പിറന്നത് ഒരൊന്നൊന്നര റെക്കോഡ്!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. നിലവില്‍ മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 368 റണ്‍സാണ് ഇന്ത്യ നേടിയത്.

സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും അര്‍ധ സെഞ്ച്വറി നേടി റിഷബ് പന്തുമാണ് ക്രീസിലുള്ളത്.
നാലാമനായി ഇറങ്ങി 143 പന്തുകള്‍ നേരിട്ട് 103* റണ്‍സാണ് താരം നേടിയത്. ഒരു സിക്‌സും 11 ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ഇത് താരത്തിന്റെ 10ാം സെഞ്ച്വറിയാണ്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് പ്രിന്‍സ് എന്ന് വിളിപ്പേരുള്ള ശുഭ്മന്‍ ഗില്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് ഗില്ലിന് സാധിച്ചത്. ഈ നേട്ടത്തില്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ വെട്ടിയാണ് ഗില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്നവര്‍

ശുഭ്മന്‍ ഗില്‍ – 10

രോഹിത് ശര്‍മ – 9

യശസ്വി ജെയ്‌സ്വാള്‍ – 7

റിഷബ് പന്ത് – 6

കെ.എല്‍. രാഹുല്‍ – 6

വിരാട് കോഹ്‌ലി – 5

അതേസമയം 70 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് പന്ത് നേടിയത്. ആദ്യ ദിനം തന്നെ 32 പന്തില്‍ 24 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാള്‍, 104 പന്തില്‍ 81 റണ്‍സ് നേടിയ സായ് സുദര്‍ശന്‍, 165 പന്തില്‍ 100 റണ്‍സ് നേടിയ വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ എന്നിവരെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. 11 ഫോര്‍ ഉള്‍പ്പെടെയാണ് ഓപ്പണറും ക്ലാസിക് ബാറ്ററുമായ രാഹുല്‍ സെഞ്ച്വറി നേടിയത്. ടെസ്റ്റ് കരിയറില്‍ തന്റെ 12ാം സെഞ്ച്വറിയാണ് രാഹുല്‍ പൂര്‍ത്തിയാക്കിയത്.

അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് സലീം രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സയ്യൂര്‍ റഹ്‌മാന്‍ ഒരു വിക്കറ്റും നേടി.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

സെദിഖുള്ള അടല്‍, റഹ്‌മാനുള്ള ഗുര്‍ബാസ്, അബ്ദുള്‍ മാലിക്, റഹ്‌മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അഫസര്‍ സസായ് (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായ്, ഷറഫുദ്ദീന്‍ അഷ്‌റഫ്, നങ്കേയാലിയ ഖരോട്ടെ, സിയാവുര്‍ റഹ്‌മാന്‍, മുഹമ്മദ് സലീം

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍ രാഹുല്‍ , സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍, വാഷിങ്ടണ്‍ സുന്ദര്‍, മാനവ് സു ത ര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

Content Highlight: Shubhman Gill Surpass Rohit Sharma In Great Record Achievement In WTC

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more