വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് മത്സരം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് തുടരവെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 408 റണ്‍സാണ് നേടിയത്.
നിലവില്‍ ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ ഗില്‍ 128 പന്തില്‍ ഒരു സിക്‌സും 11 ഫോറും ഉള്‍പ്പെടെ 74 റണ്‍സ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതോടെ ഒരു മിന്നും റെക്കോഡാണ് താരം സ്വന്തമാക്കിയതും. ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് ഗില്ലിന് സാധിച്ചത്. ഈ നേട്ടത്തില്‍ റിഷബ് പന്തിനെ മറികടന്നാണ് ഗില്‍ ഒന്നാമനായത്.
ശുഭ്മന്‍ ഗില്‍ – 2826* – 71
റിഷബ് പന്ത് – 2731 – 67
രോഹിത് ശര്‍മ – 2716 – 69
വിരാട് കോഹ്‌ലി – 2617 – 79
രവീന്ദ്ര ജഡേജ – 2505 – 69
യശസ്വി ജെയ്‌സ്വാള്‍ – 2420 – 48
കെ.എല്‍. രാഹുല്‍ – 2022 – 57
അതേസമയം ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയ യശസ്വി ജെയ്‌സ്വാളിനെ രണ്ടാം ദിനത്തില്‍ കളി ആരംഭിച്ചപ്പോള്‍ തന്നെ നഷ്ടമായി. 258 പന്തില്‍ നിന്ന് 175 റണ്‍സാണ് താരം നേടിയത്. 22 ഫോറുകളായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. തഗെനരെയ്ന്‍ ചന്ദര്‍പോളിന്റെ കൈകൊണ്ട് റണ്‍ ഔട്ട് ആവുകയായിരുന്നു താരം.
ജെയ്‌സ്വാളിന് പുറമെ യുവ താരം സായി സുദര്‍ശനും ഇന്ത്യക്ക് വേണ്ടി തിളങ്ങിയിരുന്നു. 165 പന്തില്‍ 12 ഫോറുള്‍പ്പെടെ 87 റണ്‍സ് നേടിയാണ് താരം പുറത്തായത്. കെ.എല്‍. രാഹുലും മികച്ച പ്രകടനം നടത്തിയാണ് മടങ്ങിയത്. 54 പന്തില്‍ 38 റണ്‍സ് സ്‌കോര്‍ ചെയ്താണ് തിരികെ നടന്നത്.
രാഹുലിന്റെ ഇന്നിങ്സില്‍ പിറന്നത് ഒരു സിക്‌സും അഞ്ച് ഫോറുമാണ്. 54 പന്തില്‍ 43 റണ്‍സ് നേടിയാണ് നിതീഷ് കുമാര്‍ റെഡ്ഡി പുറത്തായത്. വിന്‍ഡീസിനായി ജോമല്‍ വാരിക്കനാണ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ട് വിക്കറ്റുകളാണ് താരം നേടിയത്.
Content Highlight: Shubhman Gill In Great Record Achievement In WTC