| Tuesday, 9th June 2026, 10:27 pm

11ല്‍ കിങ് നിര്‍ത്തിയപ്പോള്‍ നാലില്‍ ഗില്‍ തുടങ്ങി; രോഹിത്തിനും ധോണിക്കുമൊപ്പം റെക്കോഡില്‍ ലിസ്റ്റില്‍ പ്രിന്‍സ്!

ശ്രീരാഗ് പാറക്കല്‍

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്സിനും 300 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ദിനത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 564 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശേഷം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനെ ഇന്ത്യ 152 റണ്‍സിന് ഓള്‍ ഔട്ട് ചെയ്ത് ഫോളോ ഓണിന് വിടുകയും ചെയ്തു. രണ്ടാം ഇന്നിങ്സിന് ബാറ്റുമായി ഇറങ്ങിയ അഫ്ഗാനെ ഇന്ത്യ 112 റണ്‍സിന് ഓള്‍ ഔട്ട് ആക്കുകയും ചെയ്തു.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും കെ.എല്‍. രാഹുലുമാണ്. ഗില്‍ 177 പന്തില്‍ 126 റണ്‍സും രാഹുല്‍ 165 പന്തില്‍ 100 റണ്‍സുമാണ് നേടിയത്. സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗില്‍ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ വിജയിച്ച മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഗില്‍ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ മുന്‍ ക്യാപ്റ്റന്‍മാരായ രോഹിത് ശര്‍മ, മുഹമ്മദ് അസറുദ്ദീന്‍, എം.എസ്. ധോണി എന്നീ താരങ്ങള്‍ക്കൊപ്പമാണ് ഗില്‍. റെക്കോഡ് ലിസ്റ്റില്‍ ഏറ്റവും മുന്നിലുള്ളത് വിരാട് കോഹ്‌ലിയാണ്. 11 തവണയാണ് ക്യാപ്റ്റനെന്ന നിലയില്‍ വിജയിച്ച ടെസ്റ്റ് മത്സരങ്ങളില്‍ താരം സെഞ്ച്വറി നേടിത്.

ശുഭ്മന്‍ ഗിൽ. Photo: BCCI/x.com

ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ വിജയിച്ച മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയവര്‍

വിരാട് കോഹ്‌ലി – 11

ശുഭ്മന്‍ ഗില്‍ – 4

രോഹിത് ശര്‍മ – 4

മുഹമ്മദ് അസറുദ്ദീന്‍ – 4

എം.എസ്. ധോണി – 4

അതേസമയം മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് മാനവ് സുതറാണ്. തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ ഏഴ് വിക്കറ്റുകളാണ് താരം നേടിയത്. ആദ്യ ഇന്നിങ്‌സില്‍ അഫ്ഗാന്റെ ആറ് വിക്കറ്റുകളായിരുന്നു താരം സ്വന്തമാക്കിയത്. മാത്രമല്ല മത്സരത്തിലെ താരമാകാനാും താരത്തിന് സാധിച്ചു.

Content Highlight: Shubhman Gill In Great Record Achievement In Test Cricket As Captain
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more