ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്ന്നത്. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്.
നിലവില്‍ 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് ആണ് ഗുജറാത്ത് നേടിയിരിക്കുന്നത്.
നിലവില്‍ 42 പന്തില്‍ 57 റണ്‍സുമായി സായ് സുദര്‍ശനും 11 പന്തില്‍ 26 റണ്‍സുമായി ജോസ് ബട്‌ലറുമാണ് ക്രീസില്‍ ഉള്ളത്.
അതേസമയം 37 പന്തില്‍ നിന്നും മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 64 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പുറത്തായത്. മടങ്ങുമ്പോള്‍ സുദര്‍ശനോടൊപ്പം 100 പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ടാണ് ഗില്‍ സ്വന്തമാക്കിയത്.
പുറത്തായെങ്കിലും തകര്‍പ്പന്‍ പ്രകടനത്തോടെ ഒരു മിന്നും റെക്കോഡ് സ്വന്തമാക്കാനും ക്യാപ്റ്റന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായ മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമാകാനാണ് ഗില്ലിന് സാധിച്ചത്. തുടര്‍ച്ചയായ അഞ്ച് ഇന്നിങ്‌സിലാണ് ഗില്‍ ഫിഫ്റ്റി നേടിയത്. 57, 55, 61, 53*, 64 എന്നിങ്ങനെയാണ് ഗില്‍ സ്‌കോര്‍ ചെയ്തത്. ഈ തകര്‍പ്പന്‍ നേട്ടത്തില്‍ ഗില്ലിനൊപ്പം മൂന്ന് ഇതിഹാസതാരങ്ങളും അണിചേരുന്നുണ്ട്.
വിരേന്ദര്‍ സേവാഗ് – 5 (2012)
ജോസ് ബട്‌ലര്‍ – 5 (2018)
ഡേവിഡ് വാര്‍ണര്‍ – 5 (2019)
ശുഭ്മന്‍ ഗില്‍ – 5 (2026)*
മാത്രമല്ല ഈ നേട്ടത്തിനുപുറമേ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ 100 റണ്‍സിന്റെ കൂട്ടുകെട്ട് നേടുന്ന താരങ്ങള്‍ ആകാനും സായിക്കും ഗില്ലിനും സാധിച്ചിരുന്നു. 10 തവണയാണ് ഇരുവരും ഐ.പി.എല്ലില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ട് നേടിയത്.
ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ്), നിശാന്ത് സിന്ധു, വാഷിങ്ടണ്‍ സുന്ദര്‍, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, രാഹുല്‍ തെവാതിയ, കഗീസോ റബാദ, അര്‍ഷാദ് ഖാന്‍, മുഹമ്മദ് സിറാജ്
ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഉര്‍വില്‍ പട്ടേല്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, മാറ്റ് ഷോര്‍ട്ട്, അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മുകേഷ് ചൗധരി, ഗുര്‍ജപ്നീത് സിങ്
Content Highlight: Shubhman Gill In Big Record Achievement In IPL