മലയാളികള്‍ക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് ശ്രുതി മേനോന്‍. അഭിനയത്തിന് പുറമേ മോഡലിങ് രംഗത്തും സജീവമായ ശ്രുതി മലയാളം, മറാത്തി, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സഞ്ചാരം എന്ന ഫീച്ചര്‍ ഫിലിമിലൂടെ അഭിനയം ആരംഭിച്ച ശ്രുതി ഷെയ്ന്‍ നിഗം നായകനായ കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
സ്പായാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ പുരുഷന്മാരുടെ സ്വാധീനം എത്രത്തോളമുണ്ടെന്ന് പറയുകയാണ് ശ്രുതി മേനോന്‍. താനാദ്യമായി കാണുന്ന ഫെമിനിസ്റ്റുകള്‍ അച്ഛനും അമ്മാവന്മാരുമാണെന്നും അമ്മ ശശികലാ മേനോന്‍ എയര്‍ ഇന്ത്യയില്‍ എയര്‍ ഹോസ്റ്റസും അച്ഛന്‍ ശ്രീവത്സന്‍ ഉണ്ണി മേനോന്‍ മറൈന്‍ എന്‍ജിനീയറുമായിരുന്നുവെന്നും നടി പറയുന്നു.
‘ജോലിത്തിരക്കുകളുമായി അച്ഛനും അമ്മയും യാത്രയിലായിരിക്കും. ഞാനും അനിയത്തി ഐശ്വര്യയും വളര്‍ന്നത് അമ്മാമ്മയ്ക്കും അമ്മാവന്മാര്‍ക്കുമൊപ്പമാണ്. വീടു വൃത്തിയാക്കുന്നതു മുതല്‍ പാചകം വരെ എല്ലാം അമ്മാവന്മാരുടെ കയ്യില്‍ ഭദ്രം. ചെറുപ്പത്തില്‍ ഞങ്ങളെ ഒരുക്കുന്നതും മുടികെട്ടിത്തരുന്നതും സ്‌കൂളിലേക്കുള്ള ടിഫിന്‍ തയാറാക്കുന്നതുമെല്ലാം അവരാണ്.
ഇതൊക്കെ ചെയ്ത ശേഷമാണ് അവര്‍ ജോലിക്കു പോകുന്നത്. അതുകൊണ്ടുതന്നെ ആണുങ്ങള്‍ ചെയ്യേണ്ട ജോലി, പെണ്ണുങ്ങള്‍ ചെയ്യേണ്ട ജോലി എന്ന വേര്‍തിരിവ് എനിക്കറിയില്ല. കണ്ടു വളര്‍ന്നതുകൊണ്ട് പങ്കാളിയിലും ആഗ്രഹിച്ച ഗുണങ്ങള്‍ ഇതൊക്കെയാണ്. സാഹില്‍ എന്റെ പ്രതീക്ഷകള്‍ തെറ്റിക്കുന്നില്ല,’ ശ്രുതി മേനോന്‍ പറയുന്നു
അച്ഛനും അമ്മയും സാധാരണ കുടുംബപശ്ചാത്തലങ്ങളില്‍ നിന്നു വളര്‍ന്നു വന്നവരാണെന്നും ജീവിതത്തില്‍ അവര്‍ എല്ലാം നേടിയത് കഠിനാധ്വാനത്തിലൂടെയാണെന്നും ശ്രുതി പറഞ്ഞു. ഐശ്വര്യ ഇന്‍ഡിഗോ എയര്‍ലൈനില്‍ പൈലറ്റ് ആയതും താന്‍ കലാകാരിയായതുമെല്ലാം അവര്‍ തന്ന പിന്തുണയുടെ പിന്‍ബലത്തിലാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
Content Highlight: Shruti Menon says the extent of men’s influence in her life