| Thursday, 16th May 2013, 1:54 pm

ലൈംഗിക തൊഴിലാളിയായി ശ്രുതി ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എത്ര പണം ലഭിച്ചാലും ലൈംഗിക തൊഴിലാളിയായി അഭിനയിക്കാനില്ലെന്ന് നായികമാര്‍ പറയുമ്പോള്‍ തമിഴില്‍ നിന്നും വേറിട്ടൊരു ശബ്ദം. ഇന്ത്യയിലെ സകലകലാവല്ലഭന്‍ കമല്‍ഹാസന്റെ മകളും തമിഴിലെ മുന്‍നിര നായികയുമായ ശ്രുതി ഹാസന്റേതാണ് വേറിട്ട ശബ്ദം.[]

നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന ഡി-ഡേ എന്ന ചിത്രത്തില്‍ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷത്തിലാണ് ശ്രുതി ഹാസന്‍ എത്തുന്നത്. ബോളിവുഡില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, അര്‍ജുന്‍ രാംപാല്‍, ഹുമ ഖുറേഷി, ഋഷി കപൂര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ലൈംഗിക തൊഴിലാളിയുമായി പ്രണയത്തിലാകുന്ന റോ ഏജന്റിന്റെ കഥയാണ് ഡി-ഡേ പറയുന്നത്. അര്‍ജുന്‍ രാംപാലാണ് റോ ഏജന്റായി എത്തുന്നത്. ചിത്രത്തിലെ ആദ്യ ഫോട്ടോകള്‍ പുറത്ത് വന്നിരിക്കുകയാണ്.

ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് ശ്രുതി പറയുന്നത് ഇങ്ങനെയാണ്, ” ഏറെ വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമാണ് ചിത്രത്തിലേത്. മികച്ച വേഷം ലഭിച്ചതിന്റെ സന്തോഷമുണ്ട്. പ്രേക്ഷകരും ഇത് സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.”

We use cookies to give you the best possible experience. Learn more