ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നാളെയാണ് (ജൂണ്‍ 17) മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ആദ്യ മത്സരം വിജയിച്ച ആത്മവിശ്വാസത്തിലായിരിക്കും ശുഭ്മന്‍ ഗില്ലും സംഘവും കളത്തിലിറങ്ങുക.
എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും. മറുഭാഗത്ത് പരമ്പരയില്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ അഫ്ഗാനിസ്ഥാന് വിജയം അനിവാര്യമാണ്.
ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ അവസരമുണ്ട്. ഏകദിനത്തില്‍ 3000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടാനാണ് താരത്തിന് സാധിക്കുക. ഇതിനായി താരത്തിന് വേണ്ടത് 11 റണ്‍സാണ്.
നിലവില്‍ ശ്രേയസ് ഏകദിനത്തില്‍ 2989 റണ്‍സ് നേടിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരെ രണ്ടാം മത്സരത്തില്‍ ഈ റണ്‍സ് നേടിയാല്‍ ഏറ്റവും വേഗത്തില്‍ 3000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാന്‍ 31കാരന് സാധിക്കും.
നിലവില്‍ രണ്ടാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ്. താരം 72 ഇന്നിങ്സുകളില്‍ കളിച്ചാണ് ഈ മൈല്‍സ്റ്റോണിലെത്തിയത്. രണ്ടാം ഏകദിനത്തില്‍ 11 റണ്‍സെടുത്താല്‍ ധവാനൊപ്പം ഈ ലിസ്റ്റില്‍ ശ്രേയസിന് തന്റെ പേര് ചേര്‍ക്കാം.
മത്സരത്തില്‍ ഈ നേട്ടത്തിലെത്തിയാല്‍ വിരാട് കോഹ്‌ലിയെ മറികടന്നാവും അയ്യര്‍ വേഗക്കാരില്‍ രണ്ടാമനാവുക. വിരാട് 75 ഇന്നിങ്സിലായിരുന്നു 3000 റണ്‍സ് പൂര്‍ത്തിയാക്കിയത്.
നേരത്തെ ഒന്നാം ഏകദിനത്തില്‍ ശ്രേയസിന് ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമാകാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍, 84 റണ്‍സെടുത്ത് ശുഭ്മന്‍ ഗില്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. വെറും 62 ഇന്നിങ്സില്‍ കളിച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ നേട്ടം തന്റെ പേരില്‍ എഴുതിയത്.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍(വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, പ്രിന്‍സ് യാദവ്.
മുഹമ്മദ് നബി, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), റഹ്‌മത്ത് ഷാ, ഫരീദ് അഹമ്മദ്, റാഷിദ് ഖാന്‍, ഇക്രം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായ്, ഇബ്രാഹിം സദ്രാന്‍, ദര്‍വീഷ് അബ്ദുള്‍ റസൂലി, നങ്കേയാലിയ ഖരോട്ടെ, ഖൈസ് അഹമ്മദ്, സിയാവുര്‍ റഹ്‌മാന്‍, റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദിഖുള്ള അടല്‍, ബിലാല്‍ സാമി, മുഹമ്മദ് സലീം, അല്ലാഹ് ഗസന്‍ഫാര്‍, ബഷീര്‍ അഹമ്മദ്.
Content Highlight: Shreyas Iyer needs 11 runs to complete 3000 runs in ODI