ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്.
ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒരു മോശം റെക്കോഡ് ലിസ്റ്റിലും തന്റെ പേര് എഴുതിച്ചേര്‍ത്തിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20 225 റണ്‍സോ അതില്‍ കൂടുതലോ ടോട്ടല്‍ ഏറ്റവും കൂടുതല്‍ തവണ വഴങ്ങുന്ന ക്യാപ്റ്റനാകുകയാണ് അയ്യര്‍.
എയ്ഡന്‍ മാര്‍ക്രം (സൗത്ത് ആഫ്രിക്ക) – 5
മിച്ചല്‍ സാന്റ്‌നര്‍ (ന്യൂസിലാന്‍ഡ്) – 5
ശ്രേയസ് അയ്യര്‍ (ഇന്ത്യ) – 4
റോവ്മാന്‍ പവല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 4
അതേസമയം ന്യൂസിലാന്‍ഡിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ഗ്ലെന്‍ ഫിലിപ്പായിരുന്നു. പുറത്താകാതെ 40 പന്തില്‍ നിന്ന് മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 82 റണ്‍സാണ് താരം നേടിയത്. അവസാന ഘട്ടത്തില്‍ ബെവന്‍ ജേക്കബസ് 16 പന്തില്‍ മൂന്ന് സിക്‌സ് ഉള്‍പ്പെടെ 31 റണ്‍സും നേടി. റണ്‍ ഔട്ടിലാണ് താരം മടങ്ങിയത്.
24 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടിയാണ് ഫിന്‍ അലന്‍ മടങ്ങിയത്. അക്‌സര്‍ പട്ടേലാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. ടീം സിഫേര്‍ട്ടിനെ 24 റണ്‍സില്‍ പുറത്താക്കി മായങ്ക് യാദവും വിക്കറ്റ് നേടി. ഡാരില്‍ മിച്ചലിനെ 28 റണ്‍സിന് അര്‍ഷ്ദീപ് സിങ്ങാണ് മടക്കിയയച്ചത്.
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധിര്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്
ഫിന്‍ അലന്‍, ടിം സീഫേര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ബെവണ്‍ ജേക്കബ്‌സ്, മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), നഥാന്‍ സ്മിത്ത്, മാറ്റ് ഹെന്റി, ആദം മില്‍നെ, ലോക്കി ഫെര്‍ഗൂസന്‍
Content Highlight: Shreyas Iyer In Unwanted Record List In International T-20 As Captain