| Sunday, 24th May 2026, 1:10 pm

ക്യാപ്റ്റന്മാരുടെ ലിസ്റ്റില്‍ അടിച്ചുകയറി അയ്യര്‍; റെക്കോഡില്‍ പടയോട്ടം തുടര്‍ന്ന് പഞ്ചാബിന്റെ രക്ഷകന്‍!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കി പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. കഴിഞ്ഞ ദിവസം ലഖ്‌നൗവിനെതിരായ മത്സരത്തിനിടയിലാണ് പഞ്ചാബ് നായകന്‍ ഈ നേട്ടം കൈവരിച്ചത്. മാത്രമല്ല ഐ.പി.എല്ലില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരമകാനും അയ്യര്‍ക്ക് സാധിച്ചു. മാത്രമല്ല ടി-20 ഫോര്‍മാറ്റില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കാനും ശ്രേയസ് അയ്യര്‍ക്ക് സാധിച്ചിരുന്നു.

ഐ.പി.എല്ലില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍

വിരാട് കോഹ്‌ലി – 4994

എം.എസ്. ധോണി – 4753

രോഹിത് ശര്‍മ – 3986

ഗൗതം ഗംഭീര്‍ – 3518

ഡേവിഡ് വാര്‍ണര്‍ – 3356

ശ്രേയസ് അയ്യര്‍ – 3096

അതേസമയം ഐ.പി.എല്ലിലെ നിര്‍ണായക മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വമ്പന്‍ വിജയമായിരുന്നു പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ തട്ടകമായ എകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ക്കാണ് പഞ്ചാബിന്റെ ജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സായിരുന്നു നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടന്നു. ഈ വിജയത്തോടെ 15 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറാനും പഞ്ചാബിന് സാധിച്ചു.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് നിര്‍ണായക മത്സരത്തില്‍ വിജയിച്ചുകയറിയത്. 51 പന്തില്‍ പുറത്താവാതെ 101 റണ്‍സ് നേടിയാണ് അയ്യര്‍ തിളങ്ങിയത്. 11 ഫോറും അഞ്ച് കൂറ്റന്‍ സിക്‌സും അടങ്ങുന്നതായിരുന്നു പഞ്ചാബ് ക്യാപ്റ്റന്റെ ഇന്നിങ്സ്.

അതേസമയം ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെടുകയാണെങ്കില്‍ പഞ്ചാബ് പ്ലേ ഓഫിലേക്ക് മുന്നേറും. തുടര്‍ച്ചയായ ആറ് മത്സരങ്ങളുടെ പരാജയങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബ് അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയം കൈപ്പിടിയിലാക്കിയത്.

Content Highlight: Shreyas Iyer In Great Record Achievement In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more