കഴിഞ്ഞ ദിവസം ജപ്പാനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ കഷ്ടിച്ച് ജയിച്ചിരുന്നു. മോശം കാലാവസ്ഥമൂലം അഞ്ച് ഓവറായി ചുരുക്കിയ മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.
ഇന്ത്യ ഉയര്‍ത്തിയ 33 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജപ്പാന് അഞ്ച് ഓവറില്‍ 30 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ബാറ്റര്‍മാരുടെ ശവപ്പറമ്പായി മാറിയ മത്സരത്തില്‍ പിച്ച് സമ്പൂര്‍ണ പിന്തുണയും നല്‍കിയത് സ്പിന്നര്‍മാര്‍ക്കായിരുന്നു. രണ്ട് ഇന്നിങ്‌സിലെ പത്ത് ഓവറില്‍ നിന്നും വെറും നാല് ഫോറുകള്‍ മാത്രമാണ് പിറന്നത് എന്നറിയുമ്പോള്‍ പിച്ചിന്റെ സാഹചര്യം വ്യക്തമാകും.
ഈ സാഹചര്യത്തില്‍ സന്ദര്‍ഭോചിതമായി ബാറ്റ് വീശിയ ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ സ്‌കോര്‍ 30 കടത്തിയത്. 12 പന്ത് നേരിട്ട താരം ഒരു ഫോറിന്റെ അകമ്പടിയോടെ 16 റണ്‍സ് നേടി. ബാറ്റിങ് ദുഷ്‌കരമായി പിച്ചില്‍ റണ്ണിങ്ങിലൂടെ കൂടുതല്‍ റണ്‍സ് നേടുക എന്നത് തന്നെയായിരുന്നു ശ്രേയസിന്റെ സ്ട്രാറ്റജി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാനെതിരെ ഇന്ത്യയും സ്പിന്‍ തന്ത്രം തന്നെ പയറ്റിയപ്പോള്‍ രണ്ട് റണ്‍സകലെ ജപ്പാന് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.
ഇന്ത്യയുടെ വിജയത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ശ്രേയസ് അയ്യര്‍ തന്നെയായിരുന്നു.
ഇതോടെ ഒരു റെക്കോഡ് പട്ടികയില്‍ ഇടം നേടാനും ശ്രേയസിന് സാധിച്ചു. അന്താരാഷ്ട്ര ടി-20യല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ ലിസ്റ്റിലാണ് ശ്രേയസ് ഇടം പിടിച്ചത്.
ഇതാദ്യമായാണ് ക്യാപ്റ്റന്റെ റോളില്‍ ശ്രേയസ് കളിയിലെ താരമാകുന്നത്.
(താരം – എത്ര തവണ എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – 7
സൂര്യകുമാര്‍ യാദവ് – 4
വിരാട് കോഹ്‌ലി – 3
സുരേഷ് റെയ്‌ന – 1
ജസ്പ്രീത് ബുംറ – 1
ശ്രേയസ് അയ്യര്‍ – 1
ശ്രേയസ് അയ്യര്‍
അതേസമയം, ശ്രേയസിന് കീഴില്‍ അടുത്ത ചരിത്ര വിജയമാണ് ഇന്ത്യ കണ്ണുവെക്കുന്നത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡലാണ് ഇന്ത്യ ശ്രേയസിനും സംഘത്തിനും നേടാനുള്ളത്.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ വനിതാ താരങ്ങള്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി സ്വര്‍ണം നേടിയിരുന്നു. ഇപ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഇന്ത്യന്‍ പുരുഷ ടീമും ഇതേ നേട്ടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്.
സെപ്റ്റംബര്‍ 28ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരമാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ആദ്യം കളിക്കുക. ഗ്രൂപ്പ് എയില്‍ നിന്നുള്ള രണ്ടാം സ്ഥാനക്കാരെയാണ് ശ്രേയസും സംഘവും ക്വാര്‍ട്ടറില്‍ നേരിടുക.
Content Highlight: Shreyas Iyer has made it to the list of Indian captains with the most ‘Player of the Match’ awards in international T20s.