| Thursday, 8th October 2026, 11:24 am

10-ൽ 10; ക്യാപ്റ്റൻസിയിൽ ചരിത്രം കുറിച്ച് ശ്രേയസ് അയ്യർ

അഞ്ജലി പി.കെ.

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ സെഞ്ച്വറി കരുത്തിൽ 32 പന്ത് ബാക്കിനിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

മത്സരത്തിൽ 43 പന്തിൽ നിന്നും പുറത്താകാതെ 102 റൺസാണ് ശ്രേയസ് അയ്യർ അടിച്ചെടുത്തത്. 95ൽ നിൽക്കെ സിക്‌സറടിച്ചുകൊണ്ടായിരുന്നു ശ്രേയസിന്റെ സെഞ്ച്വറി നേട്ടം. ആറ് സിക്‌സറും പത്ത് ഫോറും അടക്കം 237.21 സ്‌ട്രൈക് റേറ്റിലുമായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ ബാറ്റ് വീശിയത്.

ശ്രേയസ് അയ്യർ

ഇന്ത്യയ്ക്ക് അഭിഷേക് ശര്‍മയെയും (10 പന്തില്‍ 21) സഞ്ജു സാംസണെയും (ഒമ്പത് പന്തില്‍ 11) തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും മൂന്നാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍ – ഇഷാന്‍ കിഷന്‍ കൂട്ടുകെട്ടിന്റെ കരുത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇന്ത്യയുടെ വിജയത്തിനൊപ്പം ഒരു ചരിത്ര നേട്ടമാണ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് സ്വന്തമായത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായ ഏറ്റവും കൂടുതൽ ജയങ്ങൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടമാണത്. തുടർച്ചയായി 10 തവണയാണ് ക്യാപ്റ്റനായി ശ്രേയസ് ഇന്ത്യക്ക് വിജയം നേടികൊടിത്തിട്ടുള്ളത്. പട്ടികയിലെ ഒന്നാം സ്ഥാനക്കാരൻ ഹിറ്റ്മാൻ രോഹിത് ശർമയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായ ഏറ്റവും കൂടുതൽ ജയങ്ങൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റന്മാർ
(മത്സരങ്ങൾ, ക്യാപ്റ്റൻ, വർഷം)

19 – രോഹിത് ശർമ്മ – 2019 , 2022

12 – രോഹിത് ശർമ – 2018

12 – രോഹിത് ശർമ – 2024

12 – വിരാട് കോഹ്‌ലി – 2017

10 – രോഹിത് ശർമ – 2023

10 – കെ. എൽ. രാഹുൽ – 2022 , 2023

10 – ശ്രേയസ് അയ്യർ – 2026*

9 – എം. എസ്. ധോണി – 2013

9 – സൂര്യകുമാർ യാദവ് – 2025

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യര്‍ എതിരാളികളെ ബാറ്റിങ്ങനയക്കുകയായിരുന്നു. ടോപ്പ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെയും മിഡില്‍ ഓര്‍ഡറില്‍ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തില്‍ മോശമല്ലാത്ത ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. റൂഥര്‍ഫോര്‍ഡ് 34 പന്തില്‍ 56 റണ്‍സും ഷായ് ഹോപ്പ് 37 പന്തില്‍ 52 റണ്‍സും നേടി. 15 റണ്‍സ് നേടിയ അകീല്‍ ഹൊസൈനാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ 1-0ന് ഇന്ത്യ മുമ്പിലാണ്. ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. റാഞ്ചിയാണ് വേദി

Content Highlights; Shreyas iyar got a record by winning continues match as Indian Captian

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

We use cookies to give you the best possible experience. Learn more