| Tuesday, 26th January 2021, 10:19 pm

വിവാഹത്തിന് ശേഷം വരുണ്‍ ധവാനും അഭിനയിക്കില്ലായിരിക്കും അല്ലേ? പാട്രിയാര്‍ക്കിയെ ചോദ്യം ചെയ്ത് നടി ശ്രദ്ധ ശ്രീനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് ഏറെ ആഘോഷിച്ച താരവിവാഹങ്ങളിലൊന്നായിരുന്നു നടന്‍ വരുണ്‍ ധവാന്റെത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി വരുണിന്റെയും വധുവായ നടാഷ ദലാലിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

എന്നാല്‍ വരുണിന്റെ വിവാഹ ചിത്രം പങ്കുവെച്ച് തെന്നിന്ത്യന്‍ നടി ശ്രദ്ധ ശ്രീനാഥ് എഴുതിയ ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മറ്റൊരു താരം കൂടി അഭിനയരംഗം വിടുന്നു. ഇനിയൊരിക്കലും അദ്ദേഹത്തെ നമുക്ക് വെള്ളിത്തിരയില്‍ കാണാന്‍ കഴിയില്ല. മറ്റ് നടിമാരോടൊപ്പം അഭിനയിക്കുന്നത് അദ്ദേഹത്തിന് ഭാര്യയ്ക്കും വീട്ടുകാര്‍ക്കും ഇഷ്ടമല്ല. ഇനി അദ്ദേഹം പുരുഷകേന്ദ്രീകൃത സിനിമകളില്‍ അഭിനയിക്കുമോ? പക്ഷെ എങ്ങനെയാണ് കുടുംബജീവിതവും ജോലിയും കൂടെ ഒരുമിച്ച് കൊണ്ടുപോകാനാകുന്നത്? ഞങ്ങള്‍ നിങ്ങളെ ഒരുപാട് മിസ് ചെയ്യും വരുണ്‍. അഭിനന്ദനങ്ങള്‍, എന്നായിരുന്നു വരുണിന്റെ വിവാഹചിത്രം പങ്കുവെച്ച് ശ്രദ്ധ എഴുതിയത്.

ഇതോടൊപ്പം തന്നെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പാട്രിയാര്‍ക്കിയെ ചോദ്യം ചെയ്ത് ശ്രദ്ധ മറ്റൊരു കുറിപ്പും കൂടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

‘പാട്രിയാര്‍ക്കിയെ പരിഹസിച്ച് ഞാന്‍ ഇന്നലെ ഒരു കുറിപ്പെഴുതിയിരുന്നു. നിങ്ങള്‍ക്ക് അത് തമാശയായി തോന്നിയില്ലേ? വിവാഹശേഷം ഒരു നടന്‍ അഭിനയിക്കുന്നില്ലെന്ന് കേട്ടാല്‍ നിങ്ങള്‍ക്ക് തമാശയായി തോന്നാം. എന്നാല്‍ വിവാഹത്തിന് ശേഷം ഒരു അഭിനേത്രി സിനിമാരംഗത്ത് നിന്ന് പിന്‍വാങ്ങുന്നുവെന്ന് കേട്ടാല്‍ എന്താ നിങ്ങള്‍ക്ക് തമാശയായി തോന്നാത്തത് ‘?, എന്നായിരുന്നു ശ്രദ്ധയുടെ മറ്റൊരു കുറിപ്പ്.

ജനുവരി 25നായിരുന്നു ബോളിവുഡ് നടന്‍ വരുണ്‍ ധവാന്റെ വിവാഹം. സ്‌കൂള്‍കാലം മുതലുള്ള തന്റെ സുഹൃത്തും ഫാഷന്‍ ഡിസൈനറുമായി നടാഷ ദലാലാണ് വധു.

മുംബൈയിലെ അലിബാഗില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Shraddha Srinath On Varun Dhawans Wedding

Latest Stories

We use cookies to give you the best possible experience. Learn more