| Monday, 30th June 2025, 3:00 pm

എന്ത് പേരിടണമെന്ന് സെന്‍സര്‍ ബോര്‍ഡാണോ തീരുമാനിക്കേണ്ടത്; ജാനകിക്ക് എന്താണ് പ്രശ്‌നം? സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സിനിമയ്ക്ക് എന്ത് പേരിടണമെന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണോയെന്നും ജാനകി എന്ന പേരിന് എന്താണ് പ്രശ്‌നമെന്നും ഹൈക്കോടതി ചോദിച്ചു.

രാജ്യത്ത് മിക്കവാറും പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരുകളായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും ആരുടെ വികാരത്തൈയാണ് വ്രണമപ്പെടുത്തുന്നതെന്ന്‌ സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ആവിഷ്‌കാര സ്വതാന്ത്രത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ജാനകിയെന്ന പേര് നല്‍കിയതില്‍ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു. വിഷയത്തില്‍ സെന്‍സര്‍ ബോര്‍ഡ് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിഷ്‌കര്‍ഷിച്ചു. ഹരജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.

Content Highlight: Should the Censor Board decide what name to give it? What is the problem with Janaki? High Court questions the Censor Board

We use cookies to give you the best possible experience. Learn more