ന്യൂദല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് പിടിക്കപ്പെടുമ്പോള്‍ നാവികോദ്യോഗസ്ഥനായിരുന്നുവെന്നതിന് എന്താണ് തെളിവെന്ന് പാകിസ്ഥാന്‍. കേസ് അന്താരാഷ്ട്ര കോടതിയുടെ പരിഗണനയിലിരിക്കെയാണ് പാകിസ്ഥാന്റെ പുതിയ വാദം.
ജാദവിനെ അറസ്റ്റ് ചെയ്ത മാര്‍ച്ച് 2016ല്‍ അദ്ദേഹം സര്‍വ്വീസില്‍ ആണെന്ന് തെളിയിക്കുന്ന രേഖയും ജാദവിന്റ വ്യക്തിഗതമായ രേഖകളും സര്‍വ്വീസില്‍ കയറിയതിന്റയും ഇറങ്ങിയതിന്റയും രേഖകളും, ഇസ്‌ലമാബാദിലെ രണ്ടുപേരെ പരിചയപ്പെടുന്നത് ഏത് ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്നും തെളിയക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു.
ജാദവിന്റ ഉടമസ്ഥയിലുള്ളതോ അല്ലെങ്കില്‍ കൈവശമുള്ളതുമായ വസ്തുക്കളുടെ വിവരങ്ങളും പാകിസ്ഥാന്‍ ചോദിച്ചിട്ടുണ്ടെന്നും ഹുസൈന്‍ മുബാറക്ക് പട്ടേല്‍ പറഞ്ഞു. മുബൈ, മഹാരാഷ്ട്ര, പൂനെ ഇവിടെ നിന്നുള്ള വിവരങ്ങളും അദ്ദേഹം ആവിശ്യപ്പെട്ടിട്ടുണ്ട്.
മാത്രമല്ല ജാദവിന്റ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്പോര്‍ട്ട്, നിയമനവിവരങ്ങള്‍ എല്ലാം പാകിസ്ഥാന്‍ ആവിശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പാസ്‌പോര്‍ട്ട ഉപയോഗി്ച്ച് കുല്‍ഭൂഷണ്‍ 18 തവണ വിദേശാത്ര നടത്തിയെന്നും പാകിസ്ഥാന്‍ വാദിക്കുന്നു.
നേരത്തെ കുല്‍ഭൂഷണ്‍ ജാദവ് വിരമിച്ച നാവികോദ്യോഗസ്ഥനാണെന്നും ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. വിരമിച്ച ശേഷം ബിസിനസ് നടത്തുകയായിരുന്നു കുല്‍ഭൂഷണ്‍