സര്‍വ്വം മായയെപ്പോലെ വന്‍ വിജയമാകുമെന്ന് ആരാധകര്‍ കരുതുന്ന നിവിന്‍ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. പ്രേമലുവിന്റെ വിജയത്തിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഗിരീഷ് എ.ഡിയുടെ ഹ്യൂമറിലേക്ക് നിവിന്‍ എന്ന പെര്‍ഫോമര്‍ എത്തുമ്പോള്‍ ബ്ലോക്ക്ബസ്റ്ററില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
ടൈറ്റിലല്ലാതെ മറ്റൊന്നും പുറത്തുവിടാത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ലൈവായി നില്‍ക്കുകയാണ്. അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിങ് വീഡിയോ ലീക്കായിരുന്നു. നിവിനും മറ്റ് ചില കഥാപാത്രങ്ങളും ഓപ്പണ്‍ ജീപ്പില്‍ യാത്ര ചെയ്യുന്നത് ഒരാള്‍ ട്രെയിനില്‍ വെച്ച് ഷൂട്ട് ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു ഷൂട്ടിങ് പിക് ലീക്കായിരിക്കുകയാണ്.
ബെത്‌ലഹേം കുടുംബ യൂണിറ്റ് Photo: AK & NP; X.com
ചാലക്കുടി സുരഭി തിയേറ്ററിന്റെ പരിസരത്ത് നടന്ന ഷൂട്ടിങ്ങിനിടെയാണ് ചിലര്‍ ഫോട്ടോയെടുത്ത് വൈറലാക്കിയത്. അണിയറപ്രവര്‍ത്തകര്‍ അറിയാതെയാണ് ഫോട്ടോ പങ്കുവെച്ചതെങ്കിലും നിവിന്റെ ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ് ഈ ഫോട്ടോയിലുള്ളത്. അതില്‍ ആദ്യത്തേത് താരത്തിന്റെ ഗെറ്റപ്പാണ്. കറുത്ത ഷര്‍ട്ടും വെള്ള മുണ്ടുമാണ് ഈ സീനില്‍ നിവിന്‍ ധരിച്ചിരിക്കുന്നത്.
നിവിന്റെ കരിയറിലെ ഏറ്റവും ഐക്കോണിക് കഥാപാത്രമായ ജോര്‍ജിന്റെ അതേ ഗെറ്റപ്പാണ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം താരം റീക്രിയേറ്റ് ചെയ്തത്. ‘പഴയ ആലുവാക്കാരന്‍ ജോര്‍ജിനെ വീണ്ടും കാണാന്‍ സാധിച്ചു’ എന്നാണ് ആരാധകരില്‍ പലരും അഭിപ്രായപ്പെടുന്നത്. അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയുടെ ഫാന്‍സ് ഷോയാണ് ഷൂട്ട് ചെയ്യുന്നതെന്നും ഫോട്ടോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. അജിത് ഫാന്‍സിനും ബെത്‌ലഹേം കുടുംബ യൂണിറ്റ് ആഘോഷിക്കാനുള്ള വക സമ്മാനിക്കുമെന്ന് ഉറപ്പാണ്.
ബെത്‌ലഹേം കുടുംബ യൂണിറ്റ് Photo: Nithin Molly/ X com
നിവിന്റെ സേഫ് സോണില്‍ നിന്നുകൊണ്ടുള്ള ചിത്രമാകും ഇതെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഗിരീഷ് എ.ഡിയും തന്റെ സ്ഥിരം പാറ്റേണിലുള്ള കഥയൊരുക്കുകയാണെങ്കില്‍ ഓണം സീസണില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് തിളങ്ങുമെന്ന് ബോക്‌സ് ഓഫ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ട് പകുതിയും ചാലക്കുടി- അങ്കമാലി എന്നിവിടങ്ങളിലായാണ്.
മമിത ബൈജുവാണ് ചിത്രത്തിലെ നായിക. പ്രേമലുവിലൂടെ ശ്രദ്ധ നേടിയ സംഗീത് പ്രതാപും ചിത്രത്തിലുണ്ട്. ദീലീഷ് പോത്തനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. വിഷ്ണു വിജയ്‌യാണ് ചിത്രത്തിന്റെ സംഗീതം. ജനുവരിയില്‍ ഷൂട്ട് ആരംഭിച്ച ചിത്രം മേയ് അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഓഗസ്റ്റ് 20ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Shooting pic leaked of Bethlehem Kudumba Unit movie