| Sunday, 23rd March 2025, 3:26 pm

യു.എസ് മാര്‍ക്കറ്റില്‍ വെടിവെയ്പ്പ്; ഇന്ത്യന്‍ വംശജനും മകളും കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിര്‍ജീനിയ: യു.എസിലെ വിര്‍ജീനിയയിലെ കണ്‍വിനീയന്‍സ് സ്‌റ്റോറിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ വംശജനും മകളും കൊല്ലപ്പെട്ടു. 56കാരനായ പ്രദീപ് കുമാര്‍ പട്ടേലും 24 വയസുള്ള മകളുമാണ് മരിച്ചത്.

വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്കോമാക് കൗണ്ടിയില്‍ ഇരുവരും ജോലി ചെയ്യുന്നതിനിടെയാണ് അപകടം.

വെടിവെപ്പിന്റെ വിവരം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ പ്രദീപ് കുമാര്‍ ബോധരഹിതരായി കിടക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്നാലെ കെട്ടിടത്തില്‍ നടത്തിയ തെരച്ചിലില്‍ വെടിയേറ്റ് കിടക്കുന്ന പെണ്‍കുട്ടിയെയും കണ്ടെത്തുകയായിരുന്നു.

പ്രദീപ് കുമാര്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടിയെ സെന്‍ട്രാ നോര്‍ഫോക്ക് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് മരിച്ചത്.

അറസ്റ്റ് ചെയ്ത ഓണാന്‍കോക്കിലെ 44 കാരനായ ജോര്‍ജ് ഫ്രേസിയര്‍ ഇപ്പോല്‍ ഡെവണ്‍ വാര്‍ട്ടണ്‍ നിലവില്‍ അക്കോമാക്കിലെ ജയിലില്‍ കസ്റ്റഡിയിലാണ്. വെടിവെപ്പിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ഫസ്റ്റ് ഡിഗ്രി കൊലപാതകം, ഫസ്റ്റ് ഡിഗ്രി കൊലപാതകശ്രമം, ഒരു കുറ്റവാളി തോക്ക് കൈവശം വയ്ക്കല്‍, ഒരു കുറ്റകൃത്യം ചെയ്യുന്നതിനായി തോക്ക് ഉപയോഗിച്ചതിന് രണ്ട് കുറ്റങ്ങള്‍ എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Content Highlight:  Shooting at US market; Indian-origin man and daughter killed

We use cookies to give you the best possible experience. Learn more