| Saturday, 27th October 2018, 9:54 pm

അമേരിക്കയില്‍ ആരാധനാലയത്തില്‍ വെടിവെയ്പ്പ്; എട്ടുപേര്‍ മരിച്ചു, പൊലീസുകാര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ സിനഗോഗില്‍ ഉണ്ടായ വെടിവെയ്പ്പില്‍ എട്ടുമരണം. അമേരിക്കയിലെ പീറ്റേഴ്‌സ് ബെര്‍ഗിലെ ട്രീ ഓഫ് ലൈഫ് സിനഗോഗിലാണ് വെടിവെയ്പ്പുണ്ടായത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തതാണ് റിപ്പോര്‍ട്ട്.

നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വെടിയേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ വ്യക്തിക്ക് സമാധാനപുരസ്‌കാരം നല്‍കരുത്; സോള്‍ പുരസ്‌കാരം മോദിക്ക് നല്‍കുന്നതിനെതിരെ കൊറിയയില്‍ പ്രതിഷേധം

ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്നും സ്ഥിതിഗതികള്‍ പെലീസ് നിയന്ത്രിതമാണെന്നും അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥനായ
ലാന്‍ഡോ പറഞ്ഞു.

സംഭവത്തില്‍ നടക്കം രേഖപ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിതികള്‍ നിരീക്ഷിച്ചുവരുന്നതായി ട്വീറ്റ് ചെയ്തു.

Updating…..

Latest Stories

We use cookies to give you the best possible experience. Learn more