| Sunday, 11th March 2018, 4:47 pm

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് നേരെ ചെരിപ്പേറ്; ചെരിപ്പെറിഞ്ഞ യുവാവിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ മര്‍ദ്ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: പാക്ക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് നേരെ യുവാവിന്റെ ചെരിപ്പേറ്. ലാഹോറില്‍ ജാമിയ നയീമ സെമിനാരിയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുമ്പോഴായിരുന്നു ചെരിപ്പേറ്.

ജാമിയ നയീമ സെമിനാരിയിലെ മുന്‍ വിദ്യാര്‍ത്ഥിയായ തല്‍ഹ മുനവ്വര്‍ ആണ് ചെരിപ്പെറിഞ്ഞത്്. വേദിയിലുള്ളവരെ പരിചയപ്പെട്ട ശേഷം മൈക്കിന് മുന്നിലേക്ക് ഷെരീഫ് എത്തിയപ്പോഴാണ് കാഴ്ചക്കാരുടെ ഇടയില്‍ നിന്ന് തല്‍ഹ ഷെരീഫിന് നേരെ ചെരിപ്പെറിയുകയായിരുന്നു.

ചെരിപ്പ് ഷെരീഫിന്റെ തോളിലും ചെവിയിലും പതിച്ച ശേഷം നിലത്ത് വീണു തുടര്‍ന്ന് യുവാവിനെ ഷെരീഫിന്റെ പാര്‍ട്ടിയായ പി.എം.എല്‍ – എന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മുനവ്വറിനെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേ സമയം കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ മുഖത്ത് യുവാവ് മഷി ഒഴിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more