| Wednesday, 25th July 2012, 2:00 pm

മാലിക്കിനെ പാക്കിസ്ഥാന്‍ ഏകദിന ടീമിലേക്ക് തിരിച്ചുവിളിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഏകദിന നിരയില്‍ നിന്നും ഒഴിവാക്കപ്പെട്ട മുന്‍ താരം ഷോഹിബ് മാലിക്കിനെ തിരിച്ചുവിളിക്കാന്‍ പാക്കിസ്ഥാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഏകദിനടീമിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുറത്തിരിക്കുന്ന താരങ്ങളെ തിരിച്ചുവിളിക്കാനുള്ള  നടപടി. []

ടീമിനെ ശക്തിപ്പെടുത്തുന്നതിന്റെ ആദ്യപടിയായി ടീമിന് പുറത്തിരിക്കുന്ന കഴിവുള്ള താരങ്ങളെ തിരിച്ചുവിളിക്കുകയാണെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചതായി ഡെയ്‌ലി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷോഹിബ് മാലിക്കിനോടൊപ്പം തന്നെ ഓപ്പണര്‍ യാസിര്‍ ഹമീദ്, മധ്യനിരബാറ്റ്‌സ്മാന്‍ ഫവാദ് അലാം, എന്നിവരേയും ഏകദിന ടീമില്‍ ഉള്‍പ്പെടുത്താനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. ട്വന്റി-20 ലോകകപ്പിനുള്ള ടീമില്‍ മാലിക്കിനെ ഉള്‍പ്പെടുത്തുമെന്നായിരുന്നു ആദ്യം പറഞ്ഞതെങ്കിലും പിന്നീട് ഏകദിനടീമിലേക്ക് പരിഗണിക്കുകയായിരുന്നെന്നാണ് അറിഞ്ഞത്.

2010 ലാണ് പാക്കിസ്ഥാന്‍ ടീമില്‍ നിന്നും യാസിറും മാലിക്കും ഒഴിവാക്കപ്പെട്ടത്. ഏതാണ്ട് അതേസമയത്ത് തന്നെയായിരുന്നു ഫവാദും ഒഴിവാക്കപ്പെട്ടത്. ടീമില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു ഒഴിവാക്കല്‍ നടപടി.

എന്നാല്‍ ഇവര്‍ നിലവില്‍ ലോക്കല്‍ ക്ലബ്ബുകളില്‍ മികച്ച രീതിയില്‍ കളിക്കുന്നതിന്റെ  അടിസ്ഥാനത്തിലാണ് ടീമിലേക്ക് തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്. ലോകകപ്പിനായി തയ്യാറെടുക്കുന്ന ടീമില്‍ ചില പുതുമുഖങ്ങളെ ഉള്‍ക്കൊള്ളിക്കണമെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

We use cookies to give you the best possible experience. Learn more