| Tuesday, 10th March 2020, 3:06 pm

'കോണ്‍ഗ്രസിലായിരുന്നപ്പോള്‍ അവര്‍ക്ക് സിന്ധ്യാ ജീ മഹാരാജാവ്, ഇപ്പോ മാഫിയ ആയോ?'; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ശിവ് രാജ്സിങ് ചൗഹാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിനു പിന്നാലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവ് രാജ് സിങ് ചൗഹാന്‍.

ജ്യോതിരാദിത്യ സിന്ധ്യയുടെ കാര്യത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇരട്ട നയമാണെന്ന് ചൗഹാന്‍ കുറ്റപ്പെടുത്തി.

” സിന്ധ്യാജീ കോണ്‍ഗ്രസില്‍ ആയിരിക്കുന്ന സമയത്ത് ചില കോണ്‍ഗ്രസുകാര്‍ക്ക് അദ്ദേഹം മഹാരാജയായിരുന്നു, ഇപ്പോളെന്താ മാഫിയ ആയോ? ഇതൊക്കെയാണ് അവരുടെ ഇരട്ട നയം”,ചൗഹാന്‍ പറഞ്ഞു.

മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സിന്ധ്യ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയത്.

18 വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതത്തിന് ശേഷം പാര്‍ട്ടി വിടുകയാണെന്നും ഒരു മാറ്റത്തിന് സമയമായെന്നും സിന്ധ്യ കത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ഒരുവര്‍ഷമായി മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ഉണ്ടായ സംഭവ വികാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more