ടി-20 ലോകകപ്പില്‍ സൂപ്പര്‍ 8ലെ രണ്ടാം മത്സരത്തില്‍ സിംബാബ്‌വേക്കെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 72 റണ്‍സിനാണ് ഇന്ത്യ സിംബാബ്‌വേയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
തുടര്‍ന്ന് നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് മെന്‍ ഇന്‍ ബ്ലൂ അടിച്ചെടുത്തത്. ടി-20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മാത്രമല്ല ലോകകപ്പില്‍ ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടോട്ടലും ഇതുതന്നെയാണ്.
വമ്പന്‍ വിജയം സ്വന്തമാക്കിയെങ്കിലും ഇന്ത്യ ബൗളിങ്ങില്‍ അല്‍പം പിന്നിലായിരുന്നു. കൃത്യമായ ഇടവേളകളില്‍ ഇന്ത്യയ്ക്ക് വിക്കറ്റ് നേടാന്‍ സാധിച്ചിരുന്നില്ല. മത്സരത്തില്‍ ഏറ്റവും മോശം ബൗളിങ് പ്രകടനം നടത്തിയത് ശിവം ദുബെയാണ്. എറിഞ്ഞ രണ്ട് ഓവറില്‍ 46 റണ്‍സാണ് വഴങ്ങിയത്. ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും 13.00 എന്ന മോശം ആവറേജാണ് താരത്തിന്റെ അക്കൗണ്ടിലെത്തിയത്.
ശിവം ദുബെ – Photo: Indian Cricket news/x.com
ഇതിന് പുറമെ ഒരു മോശം റെക്കോഡും ദുബെയുടെ തലയില്‍ വീണിരിക്കുകയാണ്. ഒരു ടി-20 മത്സരത്തില്‍ ഏറ്റവും മോശം എക്കോണമി റേറ്റില്‍ പന്തെറിയുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് ദുബെയുടെ തലയില്‍ വീണത്.
മുമ്പ് 2013ല്‍ ഇന്ത്യ സ്പിന്നര്‍ ആര്‍. അശ്വിന് ഓസ്‌ട്രേലിയക്കെതിരെ 20.50 എന്ന മോശം എക്കോണമിയില്‍ പന്തെറിഞ്ഞിരുന്നു. ഇത് മറികടന്നാണ് ദുബെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
ശിവം ദുബെ – 23.00 – സിംബാബ്‌വേ – 2026
ആര്‍. അശ്വിന്‍ – 20.50 – ഓസ്‌ട്രേലിയ – 2013
രവീന്ദ്ര ജഡേജ – 19.00 – ഓസ്‌ട്രേലിയ – 2010
അര്‍ഷ്ദീപ് സിങ് – 18.50 – ശ്രീലങ്ക – 2023
പ്രസിദ്ധ് കൃഷ്ണ – 17.00 – ഓസ്‌ട്രേലിയ – 2023
ഇനി ഇന്ത്യയ്ക്ക് നേരിടാനുള്ളത് വെസ്റ്റ് ഇന്‍ഡീസിനെയാണ്. ഡു ഓര്‍ ഡൈ മാച്ചാണ് ഇരുവര്‍ക്കും. മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ആരാകും വിജയിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സെമി ഫൈനലിസ്റ്റിനെ തെരഞ്ഞെടുക്കുന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച മാര്‍ജിനിലാണ് വിജയിക്കേണ്ടത്. നിലവില്‍ വിന്‍ഡീസിനെക്കാള്‍ കുറഞ്ഞ നെറ്റ് റണ്‍റേറ്റാണ് ഇന്ത്യയ്ക്ക്.
Content Highlight: Shivam Dube In Unwanted Record Achievement In t20i