| Thursday, 19th February 2026, 10:06 pm

രോഹിത് വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ രോഹിത്തിനൊപ്പം; ദുബെയുടെ വെടിക്കെട്ടില്‍ വീണ്ടും നേട്ടം!

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം ഇന്ത്യ നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തിയിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 17 റണ്‍സിന്റെ പരാജയമാണ് ഇന്ത്യ ഡച്ച് പടയ്ക്ക് സമ്മാനിച്ചത്. ഇതോടെ പരാജയമറിയാതെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്സിന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 176 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

സൂപ്പര്‍ താരം ശിവം ദുബെയുടെ ഓള്‍ റൗണ്ട് മികവിലാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്. ബാറ്റെടുത്തപ്പോള്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയും പന്തെടുത്തപ്പോള്‍ വിക്കറ്റും നേടിയാണ് ദുബെ കളം വിട്ടത്.

ശിവം ദുബെ

ബാറ്റിങ്ങില്‍ 31 പന്ത് നേരിട്ട് ആറ് സിക്സറിന്റെയും നാല് ഫോറിന്റെയും അകമ്പടിയോടെ 212.90 സ്ട്രൈക് റേറ്റില്‍ 66 റണ്‍സ് നേടിയ താരം ബൗളിങ്ങില്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 35 റണ്‍സിന് രണ്ട് വിക്കറ്റും നേടി.
കളിയിലെ താരമായതും ദുബെ തന്നെയാണ്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ദുബെയ്ക്ക് സാധിച്ചിരിക്കുകയാണ്. ടി-20 ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് ദുബെ സ്വന്തമാക്കിയത്. 2024ല്‍ ഓസ്‌ട്രേലിയക്കെതിരെ എട്ട് സിക്‌സര്‍ നേടിയ രോഹിത് ശര്‍മയാണ് ഈ ലിസ്റ്റില്‍ ഒന്നമാന്‍. 2010ല്‍ ഓസീസിനെതിരെ രോഹിത് ആറ് സിക്‌സ് നേടിയിരുന്നു.

ടി-20 ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, സിക്‌സ്, എതിരാളി, വര്‍ഷം

രോഹിത് ശര്‍മ – 8 – ഓസ്‌ട്രേലിയ – 2024

യുവരാജ് സിങ് – 7 – ഇംഗ്ലണ്ട് – 2007

രോഹിത് ശര്‍മ – ഓസ്‌ട്രേലിയ – 6 – 2010

ശിവം ദുബെ – 6 – നെതര്‍ലാന്‍ഡ് – 2026

യുവരാജ് സിങ് – 5 – ഓസ്‌ട്രേലിയ – 2007

അതേസമയം ഗ്രൂപ്പ് എ-യിലെ ഒന്നാം സ്ഥാനക്കാരായതോടെ സൂപ്പര്‍ 8ല്‍ ഗ്രൂപ്പ് വണ്ണിലാണ് ഇന്ത്യ ഇടം പിടിച്ചിരിക്കുന്നത്. സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വേ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ഫെബ്രുവരി 22നാണ് സൂപ്പര്‍ 8ല്‍ ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നത്. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ പ്രോട്ടിയാസാണ് എതിരാളികള്‍.

Content Highlight: Shivam Dube In Great Record Achievement In T20 World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more